പെരിയ ഇരട്ടക്കൊലക്കേസ്; അന്വേഷണത്തിന് കാസര്‍ഗോഡ് നഗരത്തില്‍ ഓഫീസ് ആവശ്യപ്പെട്ട് സിബിഐ

പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് നഗരത്തില്‍ ഓഫീസ് ആവശ്യപ്പെട്ട് സിബിഐ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു.
പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ തന്നെ അന്വേഷിക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് അന്വേഷണത്തിന്റെ ഭാഗമായി കാസര്‍ഗോഡ്ഒ ഓഫീസ് ഒരുക്കി നല്‍കണമെന്ന് സിബിഐ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇത് രണ്ടാം തവണയാണ് ഓഫീസ് ആവശ്യപ്പെട്ട് സിബിഐ സര്‍ക്കാരിന് കത്തയക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ തന്നെ അന്വേഷിക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കിയത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട കേസ് ഫയലുകള്‍ െ്രെകംബ്രാഞ്ച് സിബിഐക്ക് കൈമാറിയിരുന്നു. നേരത്തെ ഏഴ് തവണ കേസ് ഫയല്‍ ആവശ്യപ്പെട്ട് സിബിഐ കത്ത് നല്‍കിയിരുന്നെങ്കിലും െ്രെകം ബ്രാഞ്ച് ഫയല്‍ കൈമാറിയിരുന്നില്ല.

സുപ്രിംകോടതിയില്‍ നിയമനടപടി തുടരുന്നതായി ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് ഫയല്‍ നല്‍കാതിരുന്നത്. ഇപ്പോള്‍ സുപ്രിംകോടതി വിധി വന്നതോടെ ഫയലുകള്‍ കൈമാറി. തിരുവനന്തപുരത്തെ സിബിഐ ഓഫീസിലെത്തിയ െ്രെകംബ്രാഞ്ച് സംഘം സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ടി പി അനന്തകൃഷ്ണനാണ് ഫയല്‍ കൈമാറിയത്.

പെരിയ ഇരട്ടക്കൊലക്കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രിംകോടതി വിധി വന്നത്. സംസ്ഥാന സര്‍ക്കാരിന്റേത് നിലനില്‍ക്കുന്ന ഹര്‍ജി അല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം ഒരു ഹര്‍ജി വേണമായിരുന്നോ എന്നും കോടതി ചോദിച്ചു. കേസില്‍ സര്‍ക്കാരിന് തിരിച്ചടി നല്‍കിക്കൊണ്ടാണ് സുപ്രിംകോടതി നടപടിയുണ്ടായിരിക്കുന്നത്.

കേസില്‍ സര്‍ക്കാരിന്റെ നിലപാടില്‍ സംശയമുണ്ടെന്നും സുപ്രിംകോടതി നിരീക്ഷിച്ചുിരുന്നു. വണ്ടി മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ്, സ്റ്റാന്റിംഗ് കോണ്‍സല്‍ ജി പ്രകാശ് എന്നിവരാണ് ഹാജരായത്. ശരത് ലാലിന്റെയും കൃപേഷിന്റേയും കുടുംബത്തിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി. ഗിരി, അഭിഭാഷകന്‍ എം. ആര്‍ രമേശ് ബാബു എന്നിവരും ഹാജരായി.

നീതികേട് കാണിച്ച സര്‍ക്കാരിനേറ്റ തിരിച്ചടിയാണ് സുപ്രിംകോടതി വിധിയെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് പ്രതികരിച്ചു. ജീവനും സ്വത്തും സംരക്ഷിക്കേണ്ട മുഖ്യമന്ത്രി വിശ്വാസം നഷ്ടപ്പെടുത്തിയിരുന്നു. സിബിഐ അന്വേഷണത്തില്‍ മുഴുവന്‍ കുറ്റവാളികളും വെളിച്ചത്തുവരുമെന്നാണ് പ്രതീക്ഷ. സുപ്രിംകോടതി വിധിയില്‍ സന്തോഷമുണ്ടെന്നും ശരതിന്റെ പിതാവ് പറഞ്ഞു.