നവകേരള സദസ്സില്‍ പങ്കെടുക്കാനെത്തിയ വ്യക്തി കുഴഞ്ഞുവീണ് മരിച്ചു

തൊടുപുഴ. നവകേരള സദസ്സില്‍ പങ്കെടുക്കാനെത്തിയ വ്യക്തി കുഴഞ്ഞു വീണ് മരിച്ചു. ഇടുക്കി ദേവികുളം ലാക്കാട് സ്വദേശിയായ ഗണേശാണ് മരിച്ചത്. അടിമാലിയില്‍ നവകേരള സദസ്സില് പരാതി നല്‍കാന്‍ വരുന്നതിനിടെയാണ് ഇയാള്‍ കുഴഞ്ഞു വീണത്.

ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അതേസമയം ഇടുക്കിയിലേക്ക് നവകേരള സദസ്സുമായി എല്‍ഡിഎഫ് എത്തുന്നത് തികഞ്ഞ ചാരിതാര്‍ഥ്യത്തോടെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.