പിണറായി വിജയന് എസ്ഡിപിഐയെ സംരക്ഷിക്കുന്ന നിലപാട്- പിസി ജോര്‍ജ്

തിരുവനന്തപുരം. പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും ആളുകളാണ് മന്ത്രി മുഹമ്മദ് റിയാസും, കെടി ജലീലുമെന്ന് പിസി ജോര്‍ജ്. എന്‍ഐഎ ഈരാറ്റു പേട്ടയില്‍ നടത്തിയ റെയ്ഡില്‍ മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തുവെന്നും. മുസ്ലീം സമുദായത്തിനിടയില്‍ വര്‍ഗ്ഗീയ വിഷം കുത്തിവെച്ച് രാജ്യത്തിനെതിരെ ഇവരെ തിരിക്കുവനാണ് ഇത്തരം സംഘടനകള്‍ ശ്രമിക്കുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു.

ഇവരെ പോലീസ് പിടിച്ചത് കൊണ്ടോ ശിക്ഷിച്ചത് കൊണ്ടോ കാര്യമില്ല. മാനസികമായി മാറ്റിയെടുക്കുനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീരിക്കേണ്ടത്. വിഷ പ്രചരണമാണ് ഇവര്‍ നടത്തുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെയും എസ്ഡിപിഐയും സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റെത്. വിഷയത്തില്‍ ശക്തമായ ഇടപെടല്‍ കേന്ദ്രം നടത്തണമെന്നും പിസി ജോര്‍ജ് പറഞ്ഞു.