ഭാരത് അരിയുടെ വിൽപ്പന തടഞ്ഞ് പോലീസ്, സംഭവം തൃശൂരിൽ

തൃശൂർ: തൃശൂർ മുല്ലശേരിയിൽ ഭാരത് അരിയുടെ വിൽപ്പന തടഞ്ഞ് പോലീസ്.. പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ് അടുത്തതിനാലാണ് ഭാരത് അരിയുടെ വിതരണം തടഞ്ഞതെന്നാണ് പോലീസിന്റെ വിശദീകരണം. അരി വിതരണം തടഞ്ഞതോടെ സ്ഥലത്ത് പോലീസും ബിജെപി പ്രവർത്തകരും തമ്മിൽ തർക്കമുണ്ടായി.

വ്യാഴാഴ്ചയാണ് മുല്ലശേരി പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി പ്രവർത്തകർ അരിയുടെ വിതരണം തടസം ചെയ്‌തത്‌ ചോദ്യംചെയ്തതോടെ വിതരണം തടഞ്ഞതിൽ നിന്നും പോലീസ് പിന്മാറുകയായിരുന്നു.

തൃശൂരിൽ ഇന്ന് രാവിലെയോടെയാണ് അരി വിതരണം നടത്താനെത്തിയവരെ പോലീസ് തടഞ്ഞത്. പെരുമാറ്റ ചട്ട ലംഘനം നടത്തിയെന്ന ബാലിശമായ ന്യായമായിരുന്നു പോലീസ് ഉന്നയിച്ചത്. എന്നാൽ ബിജെപി പോലീസിന്റെ ന്യായീകരണത്തെ ശക്തമായി തന്നെ എതിർത്തു.