കാട്ടാനകളെ ഓടിക്കാന്‍ പടക്കം പൊട്ടിക്കുന്നതിനിടെ ഗുണ്ട് കൈയില്‍ ഇരുന്ന് പൊട്ട് വാച്ചര്‍ക്ക് പരിക്ക്

കൂരാച്ചുണ്ട്. കക്കയത്ത് ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനയെ ഓടിക്കുന്നതിനിടെ വനം വകുപ്പ് വാച്ചര്‍ക്ക് പരിക്കേറ്റു. വനം വകുപ്പിന്റെ താല്‍ക്കാലിക വാച്ചര്‍ വികെ സുനിലിനാണ് പരിക്കേറ്റത്. കാട്ടാനകളെ തുരത്താന്‍ ഗുണ്ട് ഉപയോഗിച്ചപ്പോള്‍ കൈയിലിരുന്ന് പൊട്ടിയാണ് അപകടം സംഭവിച്ചത്.

അപകടത്തില്‍ സുനിലിന്റെ കൈപ്പത്തിക്കും ചെവിക്കും പരുക്കുണ്ട്. ഞായറാഴ്ച രാത്രി9.45ന് ഇറങ്ങിയ കാട്ടാനകളെ ഓടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നാട്ടുകാരും സ്‌ക്വാഡും സ്ഥലത്തുണ്ടായിരുന്നു.

അതേസമയം കഴിഞ്ഞ 14ന് ആനക്കൂട്ടത്തെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു വാച്ചര്‍ക്കും പരിക്കേറ്റിരുന്നു.