500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ- കെകെ ശൈലജ

കോവിഡ് കാലത്ത് പിപിഇ കിറ്റ് കടിയ വിയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് മുന്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ. ആരോഗ്യ പ്രവര്‍ത്തകരുടെ ജീവന്‍ അപകടത്തിലാകുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത്. എന്നാല്‍ 15000 കിറ്റുകള്‍ കിട്ടിയപ്പോള്‍ വില കുറഞ്ഞുവെന്നും പിന്നട് ബാക്കി ഓര്‍ഡര്‍ റദ്ദാക്കിയെന്നു കെകെ ശൈലജ പറയുന്നു. കുവൈത്തല്‍ കല സംഘടിപ്പിച്ച മാനവീയം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെകെ ശൈലജ.

എവിടെ നിന്ന് കിട്ടിയാലും ഗുണനിലവാരം ഉറപ്പാക്കിയാല്‍ മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ അറിവോടെ 500 രൂപയുടെ കിറ്റ് 1500 രൂപയ്ക്ക് വാങ്ങുകയായിരുന്നു. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് അനുസരിച്ച് ബാക്കിയെല്ലാം ഒഴിവാക്കി ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുവാന്‍ സ്വാതന്ത്ര്യമുണ്ട്. തുടര്‍ന്ന് 50000 എണ്ണത്തിന് ഓര്‍ഡര്‍ നല്‍കി. 1500 കിട്ടിയപ്പോള്‍ വില കുറഞ്ഞു. ബാക്കി കിറ്റുകള്‍ റദ്ദാക്കുകയായിരുന്നു.

ഇതിനെയാണ് പ്രതിപക്ഷം അഴിമതിയായി കാണുന്നത്. പുഷ്പങ്ങള്‍ക്കൊപ്പം മുള്ളുകളും ഉണ്ടാകുമെന്നും ശൈലജ പറഞ്ഞു. ലോകായുക്ത നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ശൈലജയുടെ പ്രതികരണം. ഇന്നലെയാണ് കെകെ ശൈലജയ്ക്ക് നോട്ടീസ് നല്‍കിയത്. ഡിസംബര്‍ എട്ടിന് വക്കീല്‍ മുഖാന്തരമോ നേരിട്ടോ ഹാജരാകണമെന്നാണ് നിര്‍ദേശം.