പിണറായിക്കിട്ട് കൊട്ട് ,മോദിയ്ക്ക് പുകഴ്ത്തൽ ;പ്രീതി നടേശന് കയ്യടി

ആലപ്പുഴയിൽ മത്സരിക്കുന്ന ശോഭ സുരേന്ദ്രന് വേണ്ടി പ്രചരണ വേദിയിൽ ഇന്ന് ഒരു വനിത എത്തി .മോഡി ആരാണ് എന്നറിഞ്ഞിട്ടും അറിയില്ലെന്ന് നടിക്കുന്നവരുടെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു ആ വനിതയുടെ വാക്കുകൾ. മറ്റാരുമല്ല വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശനായിരുന്നു ആ വനിത. മോദിയെ കുറിച്ച കരുത്താർന്ന വാക്കുകളിലൂടെ പ്രീതി സംസാരിക്കുമ്പോൾ ശെരിക്കും അത് മോട്ടിവേറ്റ് ചെയ്തത് അവിടെ കൂടിയ ഓരോ സ്ത്രീ വോട്ടർമാരെ ആയിരുന്നു. പൗരത്വബില്ല് നടപ്പാക്കാൻ അനുവദിക്കില്ല എന്ന് പറഞ്ഞ പിണറായിക്കും കിട്ടി ഒരു കോട്ട. കേരളമെന്താ ഒരു രാജ്യമാണെന്നാണോ പിണറായിയുടെ ധാരണ ഈ ചോദ്യവും ഒപ്പം എല്ലാരേയും മണ്ടരാക്കാൻ സ്വയം മണ്ടനാക്കല്ലേ എന്നൊരു ഉപദേശവും പ്രീതി നടേശൻ മുന്നോട്ട് വച്ചു ആദ്യം മോദിയെ പറ്റി പറഞ്ഞ വാക്കുകൾ പറയാം. പ്രാർത്ഥനയുടെ അടിത്തറയിൽ നിന്നുകൊണ്ടാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. ഋഷീശ്വരന്മാരുടെ ജീവിതത്തിന് സമാനമാണ് അദ്ദേഹത്തിന്റെ ജീവിതം. അമ്പലങ്ങളിൽ ഭഗവാന്റെ അടുത്തെത്തുമ്പോൾ ലഭിക്കുന്ന ഒരു തരം അനുഭൂതിയാണ് അദ്ദേഹത്തിനടുത്ത് നിന്ന് ലഭിക്കുന്ന പോസറ്റീവ് എനർജിയെന്നും അവർ പറഞ്ഞു.

മൂന്നോ നാലോ മണിക്കൂർ മാത്രമാണ് അദ്ദേഹം ഉറങ്ങുന്നത്. ബാക്കിയുള്ള സമയം മുഴുവനും നമുക്ക് വേണ്ടി ചിന്തിച്ച് കൊണ്ടിരിക്കുകയാണ്, പ്രാർത്ഥനയിലാണ്. ജപം, പഠനം, പാഠനം എന്ന രീതിയിലാണ് അദ്ദേഹം. പുലർച്ചെ എഴുന്നേൽക്കും, യോഗ അഭ്യസിക്കും, ധ്യാനം, ചില നേരങ്ങളിൽ പൂജയും ചെയ്യുന്നു. അത്രമാത്രം ഭാരതീയ സംസ്‌കാരത്തെ മുറുകെ പിടിക്കുന്ന പ്രധാനമന്ത്രി ഓരോരുത്തർക്കും മാതൃകയാണെന്നും പ്രീതി നടേശൻ പറഞ്ഞു. പട്ടിണി എന്താണെന്ന് മനസിലാക്കിയിട്ടുള്ള വ്യക്തിയാണ് പ്രധാനമന്ത്രി. അതുകൊണ്ട് പട്ടിണി അനുഭവിക്കുന്നവരുടെ വേദന അദ്ദേഹത്തിന് തിരിച്ചറിയാൻ സാധിക്കും. രാഹുൽ വയനാട്ടിൽ മത്സരിച്ചപ്പോൾ എല്ലാവരും കരുതി ആ പയ്യൻ പ്രധാനമന്ത്രിയാകുമെന്ന്. എന്നാൽ പിന്നീട് എന്താണ് സംഭവിച്ചതെന്ന് നമ്മൾ കണ്ടതാണ്. വ

ടക്കേ ഇന്ത്യയിൽ ഒരു സീറ്റിൽ പോലും നിൽക്കാൻ കഴിയാത്ത ഗതികേടാണ് നിലവിലുള്ളത്. അമ്മയും മകനുമൊക്കെ ഭരിച്ചിരുന്ന കാലത്തെ റായ്ബറേലിയല്ല, ഇന്നുള്ളത്. അവിടെ വികസനമെത്തി. വെള്ളം, ശൗചാലായം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം അവിടെ യാഥാർത്ഥ്യമാക്കി. 50 വർഷം മുൻപ് ഗംഗാ നദി കണ്ട് മൂക്കി പൊത്തിയിരുന്നുവെന്നും എന്നാൽ ആറ് വർഷങ്ങൾക്ക് മുൻപ് പോയപ്പോൾ അത്ഭുതമാണ് തോന്നിയതെന്നും അവർ കൂട്ടിച്ചേർത്തു. ലോക രാജ്യങ്ങളുടെ മുൻപിൽ തലകുനിക്കാതെ, കടമെടുക്കാതെ ഭാരതം മുന്നേറുകയാണെന്നും 2047-ലെ ഭാരതത്തിനായി ഒന്നിച്ച് കൈകോർക്കണമെന്നും പ്രീതി നടേശൻ പറഞ്ഞു.

കേരളത്തിലെ പരിതാപകരമായ സ്ഥിതിയെക്കുറിച്ചും അവർ പറയുകയുണ്ടായി എല്ലാവരെയും മണ്ടന്മാരാക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നതെന്ന് പ്രീതി നടേശൻ. ജനങ്ങൾക്കൊന്നും യാതൊന്നും അറിയില്ലെന്ന തരത്തിലാണ് ഇവരുടെ പെരുമാറ്റവും രീതികളും. ഞാൻ പൗരത്വം കൊടുക്കില്ലെന്നാണ് പിണറായി വിജയൻ പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രിക്ക് പൗരത്വം കൊടുക്കാനുള്ള അധികാരമില്ലെന്നതാണ് വാസ്തവം. ഇത്തരത്തിലുള്ള വിഡ്ഢിത്തരമാണ് മുഖ്യമന്ത്രി പറയുന്നതെന്നും അവർ തുറന്നടിച്ചു. കേരളമൊരു രാജ്യമായി മാറിയോ എന്നും അവർ പരിഹാസിച്ചു.

പാർട്ടി മാറി ഭരിച്ചാൽ മാത്രമേ കേരളത്തിന് രക്ഷപ്പെടാൻ സാധിക്കുകയുള്ളൂവെന്ന് പ്രീതി നടേൻ വ്യക്തമാക്കി. കേരളം, നരേന്ദ്ര മോദിയുടെ മേൽനോട്ടത്തിലെത്തിയാൽ മാറ്റങ്ങളുടെ നിര തന്നെ സംഭവിക്കും. അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായാൽ മാത്രമേ വികസനം യാഥാർത്ഥ്യമാകൂ. ഞൊടിയിടയിൽ സഞ്ചരിക്കുന്നതിനായി വന്ദേ ഭാരത് കേരളത്തിന് നൽകിയത് ഒരു ഉദാഹരണം മാത്രം. ആരും ആവശ്യപ്പെട്ടിട്ടല്ല അവയൊക്കെ കേരളത്തിന് നൽകുന്നത്. നമുക്ക് എന്താണ് ആവശ്യമുള്ളതെന്ന് കേന്ദ്രത്തിനറിയാം- അവർ പറഞ്ഞു.

ഇതര സംസ്ഥാന തൊഴിലാളികളെ എത്തിച്ച് കേരളത്തെ നശിപ്പിക്കുകയാണ് സർക്കാർ. സ്ത്രീകൾക്കും കുട്ടികൾക്കും ജീവിക്കാൻ സാധിക്കാത്ത സ്ഥിതി സൃഷ്ടിക്കുകയാണ്. കേന്ദ്ര സർക്കാർ പ്രത്യേകം പരിഗണിക്കുന്ന വിഭാഗമാണ് സ്ത്രീകൾ. സർവ മേഖലയിലും സ്ത്രീ മുന്നേറ്റമാണ് മോദി സർക്കാർ ലക്ഷ്യം വയ്‌ക്കുന്നത്. ജനങ്ങളാണ് ശക്തി. സംസ്‌കാരമാണ് ജീവനാഡിയെന്നും അന്യം നിന്ന് കൊണ്ടിരിക്കുന്ന ഭാരതീയ സംസ്‌കാരങ്ങളെ തിരികെ കൊണ്ടുവരാൻ കേന്ദ്രം ശ്രമിക്കുന്നുവെന്നും അവർ പറഞ്ഞു. ആലപ്പുഴ മണ്ഡലത്തിൽ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രീതി നടേശൻ.