വികസിത ഇന്ത്യയ്ക്കായി പ്രതിജ്ഞ പുതുക്കിയാണ് പഴയ മന്ദിരത്തില്‍ നിന്നും പുതിയതിലേക്ക് നമ്മള്‍ മാറുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി. പഴയ മന്ദിരത്തിലെ പ്രത്യേക സംയുക്ത സമ്മേളനത്തില്‍ അനുഭവങ്ങള്‍ പങ്കുവെച്ച് പ്രധാനമന്ത്രി. ഇത് വികാരനിര്‍ഭരമായ നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പഴയ പാര്‍ലമെന്റ് മന്ദിരം ഇനി സംവിധാന്‍ സദന്‍ എന്ന് അറിയപ്പെടുമെന്നും അദ്ദേഹം സംയുക്ത സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തിന് അദ്ദേഹം ഗണേഷ ചതുര്‍ഥി ആശംസിച്ചു.

ഈ മന്ദിരത്തിലെ സെന്‍ഡ്രല്‍ ഹാളില്‍ നിറയെ ഓര്‍മകളുണ്ട്. വികസിത ഇന്ത്യയ്ക്കായി പ്രതിജ്ഞ പുതുക്കിയാണ് നമ്മള്‍ പുതിയ മന്ദിരത്തിലേക്ക് മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. അത് നമ്മളെ കര്‍ത്തവ്യങ്ങള്‍ ഓര്‍മിപ്പിക്കുന്നു. 2047ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന പ്രതിബദ്ധത നാം പുതുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 1952 മുതല്‍ 41 നേതാക്കള്‍ സെന്‍ട്രല്‍ ഹാളിനെ അഭിസംബോധന ചെയ്തു.

നമ്മുടെ രാഷ്ട്രപതിമാര്‍ 86 തവണ ഇവിടെ സംസാരിച്ചു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് നീതിക്കായിട്ടുള്ള നിയനിര്‍മാണം ഉള്‍പ്പെടെ ഇവിടെ നടന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇവിടെയുള്ള ചിലര്‍ക്ക് സംശയമുണ്ടെങ്കിലും ആദ്‌ത്തെ മൂന്ന് സാമ്പത്തിക ശക്തികളില്‍ ഒന്നായി ഇന്ത്യ മാറുമെന്നതില്‍ ലോകത്തിന് ആത്മവിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.