രഹ്ന ഫാത്തിമ ക്ലീൻ ഔട്ട്, അന്ന് ഇരുമുടികെട്ടിൽ നാപ്കിൻ വരെ, തിരികെ ഇറക്കിയത് പോലീസും

ശബരിമലയിൽ ഹൈന്ദവ ആചാരങ്ങളേ വെല്ലുവിളിക്കുകയും ഏറെ സംഘർഷം ഉണ്ടാക്കുകയും ചെയ്ത രഹ്ന ഫാത്തിമ ഇനി കേന്ദ്ര സർക്കാർ ജീവനക്കാരിയല്ല .ബി.എസ്.എൽ.എൽ സ്ഥാപനത്തിന്റെ അന്തസിനു കളങ്കം വരുത്തി എന്ന കാരണത്താൽ അവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടി സമീപ നാളിലും ഹൈന്ദവ ബിരുദ്ധമായ വിധം അവർ ചില പ്രതികരണങ്ങൾ നടത്തിയിരുന്നു. അതിൽ പ്രധാനം ആയിരുന്നു ഗോമാതാ ഫ്രൈ എന്ന പേരിൽ പ്രചരിപ്പിച്ചത്. കേരളത്തില്‍ സ്ഥാപനത്തിന്റെ വിശ്വാസതയ്ക്ക് രഹ്ന കോട്ടം ഉണ്ടാക്കിയെന്നും ജനങ്ങള്‍ ബിഎസ്എന്‍എല്ലിന് എതിരായെന്നും തെളിഞ്ഞതോടെയാണ് പിരിച്ചുവിടല്‍. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തി എന്ന പരാതിയില്‍  രഹ്ന ഫാത്തിമ അറസ്റ്റിലായിരുന്നു. ഇതേ തുടര്‍ന്ന് നിരവധി പരാതികള്‍ ഇവരെക്കുറിച്ച് ബിഎസ്എന്‍എല്ലിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിരിച്ചുവിടല്‍.

ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ ശ്രമിച്ചതിന് 18 ദിവസത്തെ ജയില്‍വാസത്തിനും 18 മാസത്തെ സസ്പെന്‍ഷനും ഒടുവിലാണ് ഇവരെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടത്. ഇവര്‍ മലകയറാന്‍ ശ്രമിച്ചതോടെ ബിഎസ്എന്‍എല്ലിന്റെ സല്‍പ്പേരും വരുമാനവും കുറഞ്ഞു എന്നും തെളിഞ്ഞതോടെയാണ് നിര്‍ബന്ധിത പിരിച്ചുവിടല്‍ നടത്തിയിരിക്കുന്നത്.  രഹ്നയുടെ ഹൈന്ദവ വിരുദ്ധമായ അവഹേളനങ്ങൾ വീണ്ടും തുടർന്നു കൊണ്ടേ ഇരിക്കുകയായിരുന്നു.

2018ല്‍ തുലാമാസ പൂജയ്ക്കായി നടതുറന്നപ്പോള്‍ ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പം മലകയറാന്‍ രഹ്ന ഫാത്തിമയും എത്തിയിരുന്നു. പോലീസ് ഇവര്‍ക്ക് സംരക്ഷണമൊരുക്കിയിരുന്നെങ്കിലും പതിനെട്ടാംപടിക്കു മുന്നിലെ നടപ്പന്തലില്‍ ഭക്തര്‍ ഇവരെ തടഞ്ഞു. അന്ന് രഹ്നയുടെ ഇരുമുടി കെട്ട് വരെ വൻ വിവാദം ആയിരുന്നു. ഇരുമുടി കെട്ടിൽ നാപ്കിൻ വരെ ഉണ്ടായിരുന്നതായി വലിയ വിവാദങ്ങൾ വന്നിരുന്നു. തിരികെ രഹ്ന മല ഇറങ്ങിയപ്പോൾ രഹ്നയുടെ ഇരുമുടികെട്ട് വരെ ചുമന്ന് താഴെ എത്തിച്ച് സഹായിക്കാൻ പോലീസിൽ തന്നെ ആളുകൾ ഉണ്ടായിരുന്നത് സേനക്ക് പോലും നാണക്കേടാവുകയായിരുന്നു.ഭക്തരുടെ പ്രതിഷേധം ശക്തമായപ്പോള്‍ പതിനെട്ടാംപടി കയറാതെ ഇരുവരും മടങ്ങിയിരുന്നു.

2014-ല്‍ മറൈന്‍ ഡ്രൈവില്‍ നടന്ന കിസ് ഓഫ് ലൗ ക്യാമ്പെയ്നില്‍ മനോജ് കെ. ശ്രീധര്‍ എന്ന സിനിമാ പ്രവര്‍ത്തകനൊപ്പം ഇവര്‍ പങ്കെടുത്തിരുന്നു. അന്ന് രഹാന തന്നെ സ്വന്തം ചുംബനരംഗം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. അയ്യന്തോള്‍ പുലികളി സംഘത്തില്‍ പുരുഷന്മാരോടൊപ്പം പുലികളിയില്‍ പങ്കെടുത്തും ഇവര്‍ മുമ്പ് മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിച്ചിരുന്നു. സമീപ കാലത്ത് ഗോമാതാ ഫ്രൈ എന്നും ന്യൂഡ് മത്തിക്കറി വീഡിയോയും ഒക്കെ പങ്കുവയ്ച്ചതും രഹ്നയിലേക്ക് മാധ്യമ ശ്രദ്ധ എത്തിയിരുന്നു

രഹ്ന ഫാത്തിമ സർവീസിൽ ഇരിക്കെ ഏറെ വിവാദവും സമൂഹിക സംഘർഷവും ഉണ്ടാക്കി എന്നും ആരോപണത്തിൽ ഉണ്ട്. മുമ്പും ഇവർക്കെതിരെ താല്ക്കാലിക നടപടികൾ ഉണ്ടായിട്ടുണ്ട്. ശബരിമലയില്‍ എത്തുന്നതിന് മുമ്പ് തത്വമസി എന്ന കുറിപ്പിനൊപ്പം സഭ്യമല്ലാത്ത രീതിയിലിരിക്കുന്ന ചിത്രമാണ് രഹ്ന സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. കറുപ്പുടുത്ത് മാലയിട്ട ശേഷമാണ് രഹ്ന അത്തരത്തിലൊരു ചിത്രം പങ്കുവച്ചത്.

സ്വാമി വേഷവും മാലയും ഇട്ട് അർദ്ധ നഗ്നയായി കാലുകൾ പുറത്ത് കാട്ടി രഹ്ന സോഷ്യൽ മീഡീയയിൽ ഇട്ട ചിത്രം വലിയ വിമർശനം ഉണ്ടാക്കിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ ചിത്രം പങ്കുവച്ചുവെന്ന് കാണിച്ച് ബിജെപി നേതാവ് ആര്‍. രാധാകൃഷ്ണ മേനോന്‍ പത്തനംതിട്ട പോലീസിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രഹ്ന അറസ്റ്റിലായത്. ഇതിന്റെ ഭാഗമായുള്ള കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഭക്തര്‍ക്ക് ആശ്വാസവാര്‍ത്ത ബിഎസ്എന്‍എല്‍ പുറത്തുവിട്ടത്.