ചെടിച്ചട്ടിക്ക് അടിച്ച് തലപൊട്ടിച്ചവനും തല പൊട്ടിയവനും- രാഹുൽ- റഹിം ചിത്രത്തിനു ട്രോൾ

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് നടന്നപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രമാണിത്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡി വൈ എഫ് ഐ ദേശീയ നേതാവ് എ എ റഹിമിനൊപ്പം

ചിത്രം കേരളത്തിനു പുറത്ത് ട്രയിനിൽ വയ്ച്ച് എടുത്തതാകാനാണ്‌ സാധ്യത. കാരണം കേരളത്തിൽ ഇത്തരം ഒരു കൂടികാഴ്ച്ച നടക്കാൻ ഇടയില്ല. പരസ്പരം പോരാടുന്നവർ അവരുടെ സ്പേസിൽ കൂടി ചേരുന്നതും സന്തോഷം പങ്കിടുന്നതും വലിയ കാര്യവുമല്ല.

എന്നാൽ നാട്ടിൽ ചെടിച്ചട്ടിക്ക് അടികിട്ടിയവർ ആരായി? തല അടിച്ച് പൊട്ടി കിടക്കുന്ന യൂത്ത് കോൺഗ്രസുകാർ ആരായി? പോലീസ് ലാത്തി ചർജിൽ വികലാംഗരേ പോലെ കഴിയുന്ന കോൺഗ്രസുകാർ ആരായി..ഇതൊക്കെയാണ്‌ ഉയരുന്ന ചോദ്യങ്ങൾ.

നേതാക്കൾ ഇങ്ങിനെ ഒക്കെ തന്നെയാണ്‌. കഴിഞ്ഞ ദിവസമാണ്‌ മന്ത്രിമാർക്കൊപ്പം സർക്കാർ പരിപാടിയിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്തതും സ്കൂൾ യുവജന ഉൽസവത്തിൽ സർക്കാരിനെ പ്രശംസിച്ചതും.വിരുന്നുകൾക്കും ഫോട്ടോ സെഷനുകൾക്കും, ഒക്കെ നേതാക്കൾ ഒന്നിച്ച് കൂടാറും ഉണ്ട്. ഇതൊന്നും പുതുമയും അല്ല

രാഹുൽ മാങ്കൂട്ടത്തിനു ജാമ്യം നല്കിയില്ല

അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നല്കാൻ കോടതി വിസമ്മതിച്ചു. എന്നാൽ ജാമ്യം നിഷേധിച്ചിട്ടും ഇല്ല.വിശദമായ മെഡിക്കൽ പരിശോധന വീണ്ടും നടത്താൻ നിർദേശിച്ച് കോടതി. വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (3) ആണ് പരിശോധനയ്ക്ക് നിർദേശം നൽകിയത്. പരിശോധനാ ഫലം കൂടി ലഭിച്ച ശേഷമായിരിക്കും ജാമ്യം അനുവദിക്കണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുന്നത്. വലിയ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കഴിഞ്ഞ ദിവസം മാത്രമാണ് ആശുപത്രിയിൽ നിന്ന് വന്നതെന്നും രാഹുൽ കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിശദ പരിശോധനയ്ക്ക് നിർദേശിച്ചത്

സെക്രട്ടേറിയറ്റ് സമരത്തിനിടെ സ്ത്രീകളെ മുന്നിൽ നിർത്തി പൊലീസിനെ പട്ടികകൊണ്ട് അടിച്ചുവെന്ന് ജാമ്യാപേക്ഷ എതിർത്ത് പൊലീസ് കോടതിയിൽ പറഞ്ഞു.നാലാം പ്രതിയായ രാഹുലിനു ജാമ്യം അനുവദിച്ചാൽ കുറ്റകൃത്യങ്ങൾ ആവർത്തിച്ച് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുമെന്നും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (മൂന്ന്) സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കി.

രാഹുലിന് ഉടനടി ജാമ്യം നൽകിയാൽ അത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റു ചെയ്തു വാഹനത്തിൽ കയറ്റിയ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മറ്റ് പ്രതികൾ വാഹനത്തിൽനിന്ന് രക്ഷപ്പെടുത്തി.