സ്ത്രീ ശരീരത്തില്‍ സമ്മതമില്ലാതെ സ്പര്‍ശിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ഇവറ്റകള്‍ മനസിലാക്കുന്ന കാലം കാക്ക മലര്‍ന്നു പറക്കും, രശ്മി ആര്‍ നായര്‍ പറയുന്നു

കഴിഞ്ഞ ദിവസമാണ് ടാറ്റൂ ചെയ്യുന്നതിനിടയില്‍ പീഡിപ്പിച്ചു എന്ന ടാറ്റു ആര്‍ടിസ്റ്റും ടാറ്റു സ്റ്റുഡിയോ ഉടമയുമായ സുജീഷിനെതിരെ പരാതി ഉയര്‍ന്നത്. നിരവധി സ്ത്രീകളാണ് സുജീഷിനെതിരെ രംഗത്തെത്തിയത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രശ്മി ആര്‍ നായര്‍.

സിം സ്യൂട്ടിലെ ഫോട്ടോകളുടെയും ടാറ്റൂ ഫോട്ടോകളുടെയും ഒക്കെ താഴെ സ്ഥിരം കേള്‍ക്കുന്ന കമന്റ് ആണ് ഈ ഫോട്ടോഗ്രാഫര്‍ എങ്ങനെ കണ്‍ട്രോള്‍ ചെയ്തു ടാറ്റൂ ആര്‍ട്ടിസ്റ്റ് എങ്ങനെ കണ്‍ട്രോള്‍ ചെയ്തു എന്നൊക്കെ. അന്തസായി ആ ജോലി ചെയ്യുന്ന ഒരുപാട് പേര് ഉണ്ടെന്നും ഏതു സാഹചര്യത്തില്‍ ആണെങ്കിലും സ്ത്രീ ശരീരത്തില്‍ സമ്മതമില്ലാതെ ഒന്ന് സ്പര്‍ശിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും ഒക്കെ ഇവറ്റകള്‍ മനസിലാക്കുന്ന കാലം കാക്ക മലര്‍ന്നു പറക്കും.-രശ്മി ഫേസ്ബുക്കില്‍ കുറിച്ചു.

രശ്മി ആര്‍ നായരുടെ കുറിപ്പ്, സ്ത്രീ ശരീരത്തിന്റെ ഏതെങ്കിലും ഭാഗം തുണി മാറി കണ്ടാല്‍ കണ്ടാല്‍ അപ്പൊ തന്നെ കയറി പിടിക്കുന്നവരാണ് പുരുഷന്മാര്‍ എന്നാണു പൊതുവില്‍ മലയാളി ആണത്ത റോക്കറ്റുകളുടെ ധാരണ . അതിപ്പോ ഫോട്ടോഗ്രാഫര്‍ ആയാലും ടാറ്റൂ ആര്‍ട്ടിസ്റ്റ് ആയാലും ഡോക്ട്ടര്‍ ആയാലും സ്ത്രീശരീരം സ്പര്‍ശിക്കുന്നു കാണുന്നു എന്നൊക്കെ കേള്‍ക്കുമ്പോള്‍ അവരെങ്ങനെ സ്വയം നിയന്ത്രിക്കും എന്നാണു മലയാളി പുരുഷന്റെ ആദ്യ സംശയം .

സിം സ്യൂട്ടിലെ ഫോട്ടോകളുടെയും ടാറ്റൂ ഫോട്ടോകളുടെയും ഒക്കെ താഴെ സ്ഥിരം കേള്‍ക്കുന്ന കമന്റ് ആണ് ഈ ഫോട്ടോഗ്രാഫര്‍ എങ്ങനെ കണ്‍ട്രോള്‍ ചെയ്തു ടാറ്റൂ ആര്‍ട്ടിസ്റ്റ് എങ്ങനെ കണ്‍ട്രോള്‍ ചെയ്തു എന്നൊക്കെ. അന്തസായി ആ ജോലി ചെയ്യുന്ന ഒരുപാട് പേര് ഉണ്ടെന്നും ഏതു സാഹചര്യത്തില്‍ ആണെങ്കിലും സ്ത്രീ ശരീരത്തില്‍ സമ്മതമില്ലാതെ ഒന്ന് സ്പര്‍ശിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും ഒക്കെ ഇവറ്റകള്‍ മനസിലാക്കുന്ന കാലം കാക്ക മലര്‍ന്നു പറക്കും. ജീവിതത്തില്‍ മര്യാദയ്ക്കുള്ള സ്ത്രീ സൗഹൃദങ്ങള്‍ ഇല്ലാതെ ലൈംഗീക ദാരിദ്ര്യത്തിന്റെ ഏറ്റവും പീക്ക് മാനസിക രോഗാവസ്ഥയില്‍ ആണ് ഇവറ്റകള്‍ കഴിയുന്നത് .