പുത്തൻ പാർലമെന്റിൽ കർക്കശ ഡിജിറ്റൽ ചിട്ടകൾ, മൈക്ക് നിയന്ത്രിക്കാൻ ഓട്ടോ ഡിജിറ്റൽ സിസ്റ്റം

നാളെ പുതിയ പാർലിമെന്റിലേക്ക് ഭാരതം നീങ്ങുമ്പോൾ അംഗങ്ങൾക്ക് കർശനമായ അച്ചടക്ക നടപടികൾ ഉറപ്പാക്കുന്ന ഡിജിറ്റൽ സംവിധാനങ്ങൾ. പഴയ പാർലിമെന്റിലേ പോലെ ഗീർവാണ പ്രസംഗങ്ങൾക്ക് ഒരു അംഗത്തിനും മൈക്ക് കിട്ടില്ല. അതായത് ഒരു അംഗത്തിനു പ്രസംഗിക്കാൻ അനുവദിച്ച സമയത്തിൽ നിന്നും ഒരു സെക്കന്റ് പോലും ഇനി കൂടുതൽ കിട്ടില്ല. കൃത്യം ആ സമയം ആകുമ്പോൾ മൈക്ക് ഓഫായിരിക്കും. അടുത്ത ആൾക്ക് മൈക്ക് ഓൺ ആയി കിട്ടും. നിലവിൽ സർ.. സർ.. സർ… എന്ന് അപേക്ഷിച്ച് പ്രസംഗം നീട്ടി പിടിക്കുന്ന അംഗങ്ങൾക്ക് ഇനി പുതിയ സമയ ക്രമം പാലിച്ച് പ്രസംഗം അവസാനിപ്പിക്കണം.

ഇത് ഡിജിറ്റൽ സെറ്റിങ്ങ്സ് ആയി പാർലിമെന്റിലേ എല്ലാ മൈക്കിലും സെറ്റ് ചെയ്ത് വയ്ച്ചിരിക്കും. അംഗങ്ങൾക്ക് ഒരു സമയം ഒറ്റ മൈക്ക് മാത്രമേ ഓൺ ആകൂ. മറ്റെല്ലാം മൈക്കും ഓഫ് ആയിരിക്കും. അതിനാൽ തന്നെ തൊണ്ട കീറി ബഹളം വയ്ച്ചാലും ഇനി മറ്റൊരാളുടെ പ്രസംഗത്തേ ശല്യപ്പെടുത്താനും ആകില്ല. ഒരു എംപിയുടെ പ്രസംഗത്തിന് അനുവദിച്ചിരിക്കുന്ന സമയം അവസാനിക്കുമ്പോൾ അവരുടെ മൈക്രോഫോൺ സ്വിച്ച് ഓഫ് ചെയ്യാനുള്ള “ഓട്ടോമേറ്റഡ് സിസ്റ്റം” ഉൾപ്പെടെ നിരവധി സവിശേഷതകൾ ഉണ്ട്. അതിനാൽ തന്നെ ഇനി സ്പീക്കർ മൈക്ക് ഓഫാക്കി എന്ന പരാതി വരില്ല. ഇത് പാർലിമെറ്റിലെ എല്ലാ അംഗങ്ങൾക്കും ഒരുപോലെ ബാധകമായിരിക്കും.

ബയോമെട്രിക് സുരക്ഷാ സംവിധാനവും പ്രതിപക്ഷ നിയമനിർമ്മാതാക്കളുടെ പ്രതിഷേധത്തിനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള ബാരിക്കേഡുകളും ഉണ്ട്. സ്പീക്കറുടെ ചെയറിനടുത്തേക്ക് നീങ്ങാൻ ആർക്കും സാധിക്കില്ല. അതിനാൽ തന്നെ ശിവൻ കുട്ടിമാരുടെ ഒരു കലാപരിപാടിയും പുതിയ പാർലിമെന്റിൽ നടക്കില്ല. ബഹളം വയ്ക്കുന്നവരേ കണ്ടെത്തി അപ്പോൾ തന്നെ ശാസിക്കാനും സംവിധാനം ഉണ്ട്. കൂടാതെ നടപടി ക്രമം പാലിക്കാത്തവർക്കെതിരെ ക്യാമറ വിഷ്യൽ അടക്കം ആ സമയത്ത് തന്നെ അച്ചടക്ക നോട്ടീസ് ലഭിച്ചിരിക്കും. എല്ലാം ഡിജിറ്റൽ തെളിവോടെ ആയിരിക്കും.

ശിക്ഷകൾക്കും അച്ചടക്ക നടപടിക്കും ഇനി അപ്പോൾ തന്നെ നോട്ടീസ് നല്കും.പുതിയ പാർലമെന്റും “പേപ്പർ രഹിത”മായിരിക്കും – എല്ലാ എംപിമാർക്കും ഒരു ടാബ്‌ലെറ്റ് കമ്പ്യൂട്ടർ നൽകും,ഇത് മെമ്പർമാർക്ക് കൈവശം വയ്ക്കാം. പാർലിമെന്റിൽ വയ്ക്കുന്ന ബില്ലുകൾ , ഉത്തരങ്ങൾ, ചോദ്യങ്ങൾ എല്ലാം അതിൽ ലഭിക്കും. അതിനാൽ തന്നെ രാത്രിയിൽ ഇത് നോക്കി അംഗങ്ങൾക്ക് പിടേന്നുള്ള സമ്മേളനത്തിനു ഒരുങ്ങാം. കൂടാതെ പത്രപ്രവർത്തകർക്ക് കർശനമായ പ്രവേശന മാനദണ്ഡങ്ങളും ഉണ്ടാകും. കെട്ടിടത്തിന് ആറ് കവാടങ്ങളും ഉണ്ട് – പൗരാണിഹ ഹിന്ദു പുരാണങ്ങളിലേ രീതികൾ അനുസരിച്ച് ആനയും ഗരുഡനും വിഷ്ണുവിന്റെ പർവതമായ കഴുകൻ ഉൾപ്പെടെ കവാടങ്ങൾക്ക് പേരുകൾ നല്കി കഴിഞ്ഞു.

ഏറ്റവും ശ്രദ്ധേയം സമയം കഴിഞ്ഞാൽ മൈക്ക് ഓഫാകും എന്നതാണ്‌. പ്രതിപക്ഷ എംപിമാരുടെ മൈക്ക് സ്പീക്കർ ഓഫാക്കുന്നു എന്ന രൂക്ഷമായ ആരോപണങ്ങൾക്കിടയിലാണ് “ഓട്ടോമേറ്റഡ് സംവിധാനത്തിലേക്ക്” മാറുന്നത്. കഴിഞ്ഞ മാസം, പാർലമെന്റിന്റെ മുൻ സമ്മേളനത്തിൽ, അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ക്രമക്കേടുകൾ ആരോപിക്കുന്ന ഹിൻഡൻബർഗ് റിപ്പോർട്ടിൽ പാർലമെന്ററി അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോഴാണ് ഈ അവകാശവാദങ്ങൾ ഏറ്റവും ഒടുവിൽ ഉയർന്നത്.കോൺഗ്രസ് മേധാവി മല്ലികാർജുൻ ഖാർഗെ – രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കൂടി – ആ കാര്യം അടിവരയിടുകയും സർക്കാർ തന്നെ “അധിക്ഷേപിക്കുക”യാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.

ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി ആരോപണം നിഷേധിക്കുകയും ചെയ്തിരുന്നു.മാർച്ചിൽ, പ്രതിപക്ഷ നേതാക്കൾ സംസാരിക്കാൻ എഴുന്നേറ്റപ്പോൾ പ്രവർത്തിക്കുന്ന മൈക്രോഫോണുകൾ പലപ്പോഴും ഓഫാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.ഞങ്ങളുടെ മൈക്കുകൾ പ്രവർത്തനരഹിതമല്ല എന്നായിരുന്നു പരാതി. ഇനി ഒരു സമയം ഒരു മൈക്ക് മാത്രമേ ഓൺ ആയി അംഗങ്ങൾക്ക് ലഭിക്കൂ. മറ്റെല്ലാം മൈക്കും ഓഫായിരിക്കും. എന്നാൽ മന്ത്രിമാർ, പ്രധാനമന്ത്രി ഇവരുടെ മൈക്കുകൾ ഓൺ ആയി തുടരും. സഭയിൽ നിയമാനുസൃതം പ്രതിപക്ഷ നേതാവ് ഉണ്ടേൽ അദ്ദേഹത്തിന്റെ മൈക്കും ഓൺ ആയിരിക്കും. നിലവിലെ സഭയിൽ പ്രതിപക്ഷ നേതാവ് ഇല്ല.