പപ്പയോടൊപ്പമുള്ള ഡിജിറ്റൽ പെയിന്റിം​ഗ് പങ്കിട്ട് റിമി ടോമി

സം​ഗീതാസ്വാധകരുടെ പ്രിയ ​ഗായികയാണ് റിമി ടോമി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരങ്ങളിൽ ഒരാളാണ് റിമി ടോമി. റിമി ടോമി ഡാൻസിനും പാട്ടിനുമൊപ്പം പാചകവും പരീക്ഷിച്ചിരുന്നു.അടുത്തിടെ തുടങ്ങിയ യൂടൂബ് ചാനലിനും ​ഗംഭീര സ്വീകരണമാണ് ലഭിച്ചത്.ചാനൽ തുടങ്ങി ഒരു മാസത്തിനുളളിൽ നിരവധി സബ്സ്‌ക്രൈബേഴ്സിനെയും റിമി ടോമിക്ക് ലഭിച്ചിരുന്നുതന്റെ പാചക പരീക്ഷണങ്ങളും തരംഗമായ പാട്ടുകളുടെ കവർ വേർഷനുകളുമെല്ലാം യൂടൂബ് ചാനലിലൂടെ റിമി പങ്കുവെക്കാറുണ്ട്.

പപ്പയ്ക്ക് ഒപ്പം നിൽക്കുന്ന തന്റെ ഒരു ഡിജിറ്റൽ പെയിന്റിങ് പങ്കുവച്ചിരിക്കുകയാണിപ്പോൾ. ‘My pappa’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. റിമിയുടെ പപ്പയായ പാല മുളയ്ക്കൽ ടോമിൻ ജോസ് 2014ലാണ് അന്തരിച്ചത്. പപ്പയുടെ ഓർ‌മകൾ കുറിച്ച്, റിമി പോസ്റ്റ് ചെയ്ത ചിത്രം ഇതിനോടകം വൈറലാണ്.

അവതാരക, നടി, വ്ളോഗർ എന്നീ നിലകളിലെല്ലാം ഏറെ ശ്രദ്ധ നേടിയ റിമി ടോമി യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നയാളാണ്. യാത്രയിൽ നിന്നുള്ള തന്റെ ചിത്രങ്ങൾ റിമി പോസ്റ്റ് ചെയ്യാറുണ്ട്.