ശക്തമായ മഴയില്‍ ജമ്മു ശ്രീനഗര്‍ ദേശീയ പാതിയില്‍ മണ്ണിടിച്ചിലില്‍ റോഡ് ഒലിച്ചുപോയി

ശ്രീനഗര്‍. കനത്ത മഴയെ തുടര്‍ന്ന് ജമ്മു- ശ്രീനഗര്‍ ദേശീയ പാതയുടെ ഒരു ഭാഗം ഒലിച്ചുപോയി. ദേശീയ പാതയില്‍ രണ്ട് ടണലുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡാണ് ഒലിച്ചുപോയത്. റാമ്പന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചിലൂടെ റോഡുകള്‍ തകര്‍ന്നു. റോഡ് തകരുന്നതിന്റെ വീഡിയോ സമീഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ജമ്മുകാശ്മീരിലെ ഒട്ടേറെ പ്രധാന റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നത് വരെ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. മുഗള്‍ റോഡ്, ശ്രീനഗര്‍ സോമമാര്ഡഗ്- ഗുമരി റോഡുകളാണ് തടസ്സമുണ്ടായത്.