നല്ല റേഷനരിയുടെ രുചി അറിഞ്ഞു വളർന്നു വന്നയാളാണ് ഞാൻ, അച്ഛന്റെ ഓർമ്മയിൽ റോഷ്ന

മലയാളികളുടെ പ്രീയപ്പെട്ട താരങ്ങളിലൊരാളാണ് റോഷ്ന ആൻ റോയ്. അടുത്തിടെയാണ് റോഷ്ന ആൻ റോയിയും കിച്ചു ടെല്ലസും വിവാഹിതരായത്. വർഷങ്ങൾ നീണ്ടുനിന്ന സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. അടാർ ലൗ, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നീ ചിത്രങ്ങളിലൂടെയാണ് റോഷ്ന പ്രേക്ഷകർക്ക് സുപരിചിതയായത്.വർണ്ണ്യത്തിൽ ആശങ്ക, സുല്ല് തുടങ്ങി ഒന്നിലേറെ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജഗജാന്തരം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു. ഇപ്പോളിതാ അപ്പന്റെ ഓർമ്മ ദിവസം കുറിപ്പുമായി നടി റോഷ്‌ന ആൻ റോയ്. ഫെയ്‌സ്ബുക്കിലൂടെയാണ് താരം കുറിപ്പ് പങ്കുവച്ചത്. അപ്പന്റെ അസാന്നിധ്യത്തിൽ അമ്മ കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയ കഥ പങ്കുവയ്ക്കുകയാണ് റോഷ്‌ന.

കുറിപ്പിങ്ങനെ

അപ്പന്റെ ഓർമ്മ ദിവസം ! 30/09 എല്ലാ വർഷവും ഈ ദിവസം അപ്പനുവേണ്ടി കുർബാനയും പ്രാർത്ഥനയും സ്വർഗത്തിൽ അപ്പച്ചി (അങ്ങനെയാണ് ഞാൻ വിളിക്കാറ്…) സന്തോഷിക്കുന്നുണ്ടാകും. അപ്പനെ കുറിച്ച് ഓർക്കാനൊരവസരം അമ്മ തന്നിട്ടില്ല, അതുകൊണ്ട് തന്നെയാണ് ഈ ഒരു പോസ്റ്റ്. അപ്പന് അമ്മയെ കുറിച്ചോ, എന്നെ കുറിച്ചോ യാതൊരു ടെൻഷനും ഉണ്ടായിരുന്നില്ല എന്നു തോന്നുന്നു. അതോണ്ട് തന്നെ പുള്ളി നൈസ് ആയിട്ടു വിട്ടു. അപ്പൻ എനിക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല, അമ്മയ്ക്ക് പിന്നെ കാര്യങ്ങൾ വളരെ എളുപ്പമായിരുന്നു. അപ്പനെപ്പറ്റി എല്ലാരും പറയുന്നത്, ഒരുപാട് സ്നേഹമുള്ള മോനാണ്, എപ്പോഴും വിളിച്ചാൽ എല്ലാത്തിനും ഒപ്പമുണ്ടാകും എന്നൊക്കെയാണ്… പക്ഷേ, സ്നേഹമിട്ടു പുഴുങ്ങിയാൽ ചോറാകില്ലല്ലോ. നല്ല റേഷനരിയുടെ രുചി അറിഞ്ഞു വളർന്നു വന്നയാളാണ് ഞാൻ.. എനിക്കതു പറയാൻ സന്തോഷമേ ഉള്ളൂ…

എന്തായാലും അമ്മയ്ക്ക് മരണ അടക്കും കഴിഞ്ഞ് വീട്ടിൽ വന്നത് മുതൽ കോളായിരുന്നു. എന്തായാലും അതായിരിക്കണം വിധി, അമ്മ അതൊരു സ്പോർട്സ് സ്പിരിറ്റിൽ എടുത്തത് കൊണ്ട് കൊഴപ്പല്യ! അന്നുതൊട്ടു തുടങ്ങിയ വേവലാതിയാണ്. ഇപ്പോൾ കുറച്ചു മാറിയതു എന്നെ മറ്റൊരാൾക്ക്‌ ഏൽപ്പിച്ചു കൊടുത്തപ്പോളാണ്, എന്നാലും എന്തേലും കുരുത്തക്കേടും പറഞ്ഞു ഞാൻ വിളിക്കും. അതിനും സമാധാനം ഉണ്ടാക്കണത് അമ്മയാണ്… അമ്മയോട് എനിക്കു ഒരായിരം നന്ദിയുണ്ട്. എന്നെ ഇത്രയും സ്ട്രോങ്ങായ പെൺകുട്ടി ആക്കിയതിന്.. എല്ലാത്തിനും കഴിവുള്ളവളാക്കി വളരാൻ എനിക്കു പറ്റിയത് അപ്പൻ പോയതുകൊണ്ട് തന്നെയാണ്. അതോണ്ട് അപ്പച്ചിക്കും ഒരായിരം നന്ദി