വൈദികന്‍ ഗര്‍ഭിണിയാക്കിയ കന്യാസ്ത്രീയുടെ ഗര്‍ഭത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു; വൈദികന്‍ നല്‍കിയ പണമുപയോഗിച്ച് തട്ടിപ്പിന് തുടക്കം കുറിച്ചു; മോന്‍സന്റെ ഭൂതകാലം ഇങ്ങനെ

മോന്‍സണ്‍ മാവുങ്കല്‍ എന്ന തട്ടിപ്പുകാരന്റെ ഭൂതകാലത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സമൂഹിക പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. ചേര്‍ത്തലയിലെ ഒരു ഇടവക പള്ളിയില്‍ സഹായത്തിനായി നിന്നിരുന്ന മോന്‍സണ്‍ അവിടെയുണ്ടായിരുന്ന ഒരു കന്യാസ്ത്രീയുമായി പ്രണയത്തിലായെന്നും പിന്നീട് ഇരുവരും വിവാഹിതരായെന്നുമാണ് പുറത്തു വരുന്ന വിവരങ്ങള്‍. വിവാഹത്തിനായി ഒരു വികാരിയാണ് സഹായിച്ചതെന്നും ഇവര്‍ക്ക് ജീവിക്കാനായി നല്ലൊരു സമ്ബാദ്യവും നല്‍കിയതായും നാട്ടുകാര്‍ പറയുന്നു.

എന്നാല്‍ വൈദികന്‍ ഗര്‍ഭിണിയാക്കിയ കന്യാസ്ത്രീയുടെ അവിഹിത ഗര്‍ഭത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് മോന്‍സണ്‍ തട്ടിപ്പിന് തുടക്കമിട്ടതെന്നാണ് ജോമോന്‍ ആരോപിക്കുന്നത്. കന്യാസ്ത്രീയെ ഗര്‍ഭിണിയാക്കിയ വൈദികന്‍ പിന്നീട് വിദേശത്തു പോയി കോടികള്‍ ഉണ്ടാക്കിയതിന് ശേഷം വലിയ തുക മാനം രക്ഷിച്ചതിനുള്ള പ്രതിഫലമായി മോന്‍സണ് നല്‍കി, അങ്ങനെയാണ് മോന്‍സണ്‍ മികച്ച സാമ്ബത്തിക നിലയിലേക്ക് ഉയര്‍ന്നതെന്നും ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.

ഏറെ നാള്‍ ചേര്‍ത്തലയില്‍ നിന്നും മാറിതാമസിച്ച ശേഷം വീണ്ടും തിരിച്ചെത്തിയ മോന്‍സണ്‍ പഴയ വീട് പൊളിച്ച് പുതിയ വീട് നിര്‍മ്മിക്കുകയായിരുന്നു. വികാരിയച്ചന്‍ നല്‍കിയ പണമുപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പ് തുടങ്ങിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിവാഹ ശേഷം ആദ്യം പ്ലാസ്റ്റിക് കസേരകളുടെ ബിസിനസ്സ് തുടങ്ങിയ മോന്‍സണ്‍ പിന്നീട് പുരാവസ്തുക്കള്‍ വാങ്ങി മറിച്ചു വില്‍ക്കന്ന രീതിയായിരുന്നു. എന്നാല്‍ പുരാവസ്തുക്കളുടെ വിപണി സാധ്യത മനസ്സിലാക്കിയതോടെ ഇയാള്‍ ശേഖരിക്കുകയായിരുന്നു.

പിന്നീട് ആളുകളെ കബളിപ്പിക്കുവാനായി വ്യാജ പുരാവസ്തുക്കള്‍ നിര്‍മ്മിച്ച് സൂക്ഷിക്കുകയായിരുന്നു. ഇത്തരത്തില്‍ നിര്‍മ്മിച്ച വസ്തുക്കള്‍ കാട്ടിയായിരുന്നു പിന്നീടുള്ള തട്ടിപ്പുകള്‍. ഈ തട്ടിപ്പുകള്‍ ഒന്നും തന്നെ മറ്റുള്ളവര്‍ക്ക് അറിയില്ലായിരുന്നു. എന്നാല്‍ ഒപ്പം ജോലി ചെയ്തിരുന്നവര്‍ക്ക് അറിയാമായിരുന്നു. ചിലര്‍ തട്ടിപ്പാണെന്ന് മനസ്സിലാക്കിയതോടെ ജോലി ഉപേക്ഷിച്ച് പോയിട്ടുമുണ്ട്.