റോസ്ലിന്റെ മൃതദേഹത്തില്‍ വൃക്കയും കരളുമില്ല; അവയവ വില്‍പ്പന അന്വേഷിക്കാന്‍ പോലീസ്

പത്തനംതിട്ട. ഇലന്തൂരില്‍ നരബലിക്ക് ഇരയായ റോസ്ലിയുടെ മൃതദേഹത്തില്‍ വ്യക്കയും കരളും ഉണ്ടായിരുന്നില്ലെന്ന് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. മസ്തിഷകം രണ്ടായി മുറിച്ചതായും കണ്ടെത്തി. അതേസമയം നരബലിക്ക് ശേഷം ഇരകളുടെ അവയവങ്ങള്‍ പ്രതികള്‍ വില്‍ക്കുവാന്‍ ശ്രമിച്ചോ എന്നും സംശയിക്കുന്നതായി പോലീസ് വൃത്തങ്ങള്‍ പങ്കുവെയ്ക്കുന്നു. പോസ്റ്റുമോര്‍ട്ടത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വ്യക്തതവരു. എന്നാല്‍ ഡോക്ടറില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

റോസ്ലിയുടെ മൃതദേഹത്തില്‍ വലത് ഭാഗത്തെ വൃക്ക ഉണ്ടായിരുന്നില്ലെന്നാണ് വ്യക്തമാകുന്നത്. അതോടൊപ്പം കരള്‍ ശ്വാസകോശം എന്നിവയും ഉണ്ടായിരുന്നില്ല. മാത്രമല്ല കൊല ചെയ്യപ്പെട്ടതിന് ശേഷം ഏറെ വൈകിയാണ് ശരീരം മറവ് ചെയ്തത്. തലച്ചോര്‍ ഭക്ഷിക്കുവാന്‍ ഷാഫിക്ക് ആഗ്രഹം ഉണ്ടായിരുന്നതാ.ി ഭഗവല്‍ സിങ്ങ് പറയുന്നു. മാറിടം ഭക്ഷിച്ചുവെന്ന് പ്രതികള്‍ മൊഴി നല്‍കി. എന്നാല്‍ കരളിന്റെയും വൃക്കയുടേയു കാര്യം മൊഴിയായി പുറത്ത് വന്നിട്ടില്ല.

ഇത് സംബന്ധിച്ച് സുപ്രധാന വിവരം പോലീസിന് ലഭിച്ചതായിട്ടാണ് വിവരം. ഭഗവല്‍ സിങ്ങിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നും. അത് പരിഹരിക്കുന്നതിന്റെ ഭാഗായിട്ടാണോ നരബലി എന്നും പോലീസ് പരിശോധിക്കും. അവയവങ്ങള്‍ മാറ്റേണ്ടത് വൈദ്യശാസ്ത്രപരമായ പിഴവുകള്‍ ഇല്ലാതെയാണ്. എന്നാല്‍ പ്രതികള്‍ ഇത്തരത്തില്‍ എന്തെങ്കിലും ശ്രമം നടത്തിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കും.