ആർഎസ്എസ് പ്രവർത്തകരെ വെട്ടിയ കേസ്, പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് ജീവപര്യന്തം

പാലക്കാട് : ചാലിശ്ശേരിയിൽ ആർഎസ്എസ് പ്രവർത്തകരെ വെട്ടിയ കേസിൽ പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾക്ക് ജീവപര്യന്തം ശിക്ഷ. ചാലിശ്ശേരി സ്വദേശികളായ ഇസ്മയിൽ, അനീസ് എന്നിവർക്ക് ശിക്ഷ വിധിച്ചത്. 2017 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം.

മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ആർഎസ്എസ് ശാഖ നടത്തുന്നതിലെ വിരോധം മൂലമായിരുന്നു പ്രതികൾ ആക്രമിച്ചത്. ബൈക്കിൽ വരികയായിരുന്ന സന്തോഷ്, വിപീഷ് എന്നിവരെ വടിവാൾ കൊണ്ട് വെട്ടുകയായിരുന്നു.

പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന യുവാക്കൾക്ക് നേരെയുള്ള ആക്രമണത്തിൽ പട്ടികജാതി-പട്ടികവർഗ അതിക്രമം ഉൾപ്പടെ ചുമത്തിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.