മദനിയെ അനുകൂലിച്ച് സംസാരിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതം -മാമുക്കോയ

തിരുവനന്തപുരം. ബെംഗളൂരു സ്‌ഫോടനക്കേസ് പ്രതിയായ അബ്ദുള്‍ നാസര്‍ മദനിയെ അനുകൂലിച്ച് സംസാരിച്ചുവെന്ന് തരത്തില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് മാമുക്കോയ. താന്‍ ഇന്ന് വരെ മദനിയെ അനുകൂലിച്ച് സംസാരിച്ചിട്ടില്ലെന്നും. മദനി കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ വിചാരണ ചെയ്ത് ശിക്ഷിക്കണമെന്നും അത് മറ്റുള്ളവര്‍ക്ക് ഒരു പാഠമാകണമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന എല്ലാവര്‍ക്കും എതിരാണ് താനെന്നും. ഇത്തരക്കാരെ പ്രേത്സാഹിപ്പിക്കുന്ന മാധ്യമങ്ങളെയും താന്‍ എതിര്‍ക്കുന്നതായി മാമുക്കോയ പറഞ്ഞു. നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എല്ലാ തീവ്രവാദികളെയും താന്‍ എതിര്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു. മദനിയോട് അങ്ങനെ പ്രത്യേക താല്പര്യം ഒന്നും തനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

നല്ലകാര്യങ്ങള്‍ ആര് ചെയ്താലും അവരെ അനുകൂലിക്കും. എന്നാല്‍ ചീത്ത കാര്യങ്ങള്‍ ആര് ചെയ്താലും താന്‍ അവര്‍ക്ക് എതിരാണെന്നും മമ്മുക്കോയ പറഞ്ഞു.