ജീവിതാവസാനം വരെ ഈ ബന്ധം ഉണ്ടാവും, സുഹൃുത്തിനൊപ്പം സാധിക

നടൻ റിച്ചാർഡ് ജോസുമായുള്ള സൗഹൃദത്തെ കുറിച്ച് തുറന്നു പറഞ്ഞ് സാധിക വേണു​ഗോപാൽ. റിച്ചാർഡിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. പന്ത്രണ്ട് വർഷത്തെ സൗഹൃദം. ഇപ്പോഴും തുടരുന്നു. മിനിസ്‌ക്രീനിലെ എന്റെ ഒരേ ഒരു ചങ്ക് എന്ന് സാധിക പറയുന്നു. ജീവിതകാലം മുഴുവനുള്ള സൗഹൃദമാണെന്നും ഹാഷ്ടാഗിൽ സാധിക കുറിച്ചിട്ടിട്ടുണ്ട്. സുമംഗലി ഭവ എന്നീ സീരിയലുകളിലാണ് റിച്ചാർഡും സാധികയും നേരത്തെ ഒന്നിച്ച് അഭിനയിച്ചത്.

ഇതേ ചിത്രങ്ങളുമായി ദിവസങ്ങൾക്ക് മുൻപും സാധിക റിച്ചാർഡിനൊപ്പമിള്ള സൗഹൃദത്തെകുറിച്ച് പറഞ്ഞിരുന്നു. ‘നല്ല സുഹൃത്തുക്കൾ എപ്പോവും പരസ്പരം കാണണം എന്നോ വിളിക്കണം എന്നോ ഇല്ല. ആ സൗഹൃദം ഹൃദയത്തിലാണ്, അത് ഒരിക്കലും രണ്ടായി പിരിയില്ല. പന്ത്രണ്ട് വർഷത്തെ രസകരമായ സൗഹൃദം, പരസ്പരം രണ്ട് പേരുടെയും വളർച്ചകൾ കണ്ടു. ജീവിതകാലം മുഴുവൻ ഉണ്ടാവും എന്ന് ഉറപ്പുള്ള സൗഹൃദം’ എന്നാണ് അന്ന് റിച്ചാർഡിനെ ടാഗ് ചെയ്ത് സാധിക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്‌

മലയാളികൾക്ക് ഏറെ സുപരിചിതയാണ് സാധിക വേണുഗോപാൽ. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് താരം. നടി എന്നത് കൂടാതെ മോഡലും അവതാരകയുമൊക്കെയായി തിളങ്ങി നിൽക്കുകയാണ് നടി. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് താരം. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് സാധിക രംഗത്ത് എത്താറുണ്ട്. മാത്രമല്ല മോശം കമന്റുകൾക്കും മറ്റും തക്കതായ മറുപടിയും നടി നൽകാറുണ്ട്.