നടന്മാർ നടിമാരായാൽ ഇങ്ങനെ.. നിവിനും സൗബിനും കൂടുതൽ സുന്ദരിമാരെന്ന് ആരാധകര്‍

മിമിക്രിയിലൂടെയും സിനിമയിലൂടെയും മനം കവർന്ന ഹാസ്യനടനാണ് സലീം കുമാർ. മിമിക്രിയിലൂടെ താരം കലാരംഗത്ത് സജീവമായത്. ലഭിക്കുന്ന ഏത് വേഷമായാലും കൈകാര്യം ചെയ്യുന്ന താരം കൂടിയാണ് സലിംകുമാർ. ഈ ലോക്ക് ഡൗൺ കാലത്ത് സലീം കുമാർ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലാകുന്നു. മലയാള സിനിമയിലെ നടന്‍മാര്‍ സ്ത്രീകളായാല്‍ എങ്ങനെയിരിക്കും എന്നതിനുള്ള ഉത്തരമാണ് സലീം കുമാര്‍ പങ്കുവച്ചിരിക്കുന്നത്. ഫെയ്‌സ് ആപ്പ് ഭാവന ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

മമ്മൂട്ടി, മോഹന്‍ലാല്‍, ഉണ്ണി മുകുന്ദന്‍, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍, സൗബിന്‍ ഷാഹിര്‍, സണ്ണി വെയ്ന്‍, ഷെയ്ന്‍ നിഗം, ജോജു ജോര്‍ജ്, പൃഥിരാജ്, ദുല്‍ഖര്‍, ഫഹദ് തുടങ്ങിയ താരങ്ങളുടെ സ്ത്രീ രൂപമാണ് സലീം കുമാര്‍ പങ്കുവച്ചിരിക്കുന്നത്.

നിരവധി ആളുകളാണ് ചിത്രത്തിന് കമന്റുമായെത്തിയത്.നിവിനും സൗബിനും കൂടുതല്‍ സുന്ദരിമാരായി തോന്നി എന്നാണ് ആരാധകരുടെ കമന്റുകള്‍. ചില നടിമാരോടുള്ള സാമ്യവും ആരാധകര്‍ കണ്ടെത്തുന്നുണ്ട്. പുരുഷൻമാർ ക്കാണ് കൂടുതൽ സൗന്ദര്യം എന്നതിന്റെ തെളിവാണ് ഈ ഫോട്ടോ ഷോപ്പ് എന്നാണ് ചിലരുടെ അഭിപ്രായം.