അമ്മയും അച്ഛനും ക്വാറന്റീനില്‍, ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി 11 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

കൂറ്റനാട്: പാലക്കാട് കൂറ്റനാട് ചാലിശ്ശേരിയില്‍ നിന്നും പുറത്തെത്തിയ വാര്‍ത്ത ഏവരെയും ഒന്നടങ്കം സങ്കടത്തിലാഴ്ത്തി ഇരിക്കുകയാണ്. പിഞ്ചോമലിന്റെ മരണവാര്‍ത്തയാണ് പുറത്തേത്തിയിരിക്കുന്നത്. 11 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുക്കില്‍പീടിക മണാട്ട് മന്‍സിലില്‍ മുഹമ്മദ് സാബിഖ് – ലിയാന ദമ്പതികളുടെ ഏക മകന്‍ യെസാന്‍ മുഹമ്മദ് ആണു മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം ഉണ്ടായത്. രാത്രി 9.45 ഓടെ വീടിനകത്ത് ഉള്ള കുളിമിറിയില്‍ ഉണ്ടായിരുന്ന ബക്കറ്റിലെ വെള്ളത്തില്‍ തല കീഴായി വീണ നിലയില്‍ ആയിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞിനെയുമായി എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്യില്ല.

ഇതര സംസ്ഥാനത്ത് നിന്നും എത്തിയ കുഞ്ഞിന്റെ ബന്ധു കോവിഡ് 19 രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുകയാണ്. അതിനാല്‍ കുഞ്ഞിന്റെ മാതാപിതാക്കള്‍ ക്വാറന്റീനില്‍ കഴിഞ്ഞുവരികയായിരുന്നു. ഇതിനിടെയാണ് ദുരന്തം ഉണ്ടായത്. കുട്ടിയുടെ മൃതദേഹം കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനുമായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിയിലെ അത്യാഹിത വിഭാഗം താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. അഞ്ച് പേരെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.