ഹിന്ദുവായപ്പോൾ നല്ല സ്വാതന്ത്ര്യം, വിളിച്ച് കൂവി പ്രാർഥിക്കണ്ട, മതം വേണ്ട,- സാമുവേൽ കൂടൽ

ഹിന്ദുക്കൾ അനുഭവിക്കുന്ന സുഖങ്ങൾ കർമ ന്യൂസിലൂടെ ജനങ്ങളോട് വിവരിച്ച് സനാതന മതത്തിൽ ചേർന്ന സാമുവേൽ കൂടൽ. ക്രിസ്ത്യൻ മതം ഉപേക്ഷിച്ച ശേഷമാണ് സാമുവേൽ കൂടൽ ഹിന്ദുവാകുന്നത്. ബൈബിളിൽ പറയുന്ന പല കാര്യങ്ങളും അനുസരിക്കുന്നത് ഹിന്ദുക്കളാണ്.. പ്രാർത്ഥിക്കാൻ പള്ളിയിൽ പോകേണ്ടെന്ന് കർത്താവ് തന്നെ പറഞ്ഞിട്ടുണ്ട്. നീ പ്രാർത്ഥിക്കുമ്പോൾ കണ്ണുകളടച്ച് മുറിയടച്ച് പ്രാർത്ഥിക്കണമെന്ന് പറയുന്നത് ക്രിസ്ത്യാനികൾ പോലും അനുസരിക്കുന്നില്ല. പള്ളിയിൽ പോകുന്നവർ ക്രിസ്ത്യാനികളല്ലെന്ന് മത്തായിയുടെ സുവിശേഷം ആറാം അധ്യായത്തിൽ എഴുതിവെച്ചിട്ടുണ്ട്.. പള്ളികളിൽ സ്തോത്രം വിളികൾ മാത്രമേയുള്ളൂ… എന്നാൽ അമ്പലത്തിൽ അങ്ങനെയല്ല.. അവിടെ മുഴുവൻ ശാന്തമായ അന്തരീക്ഷമാണ്.. ഞാൻ ശബരിമല അടക്കമുള്ള പല അമ്പലങ്ങളിലും പോയിട്ടുണ്ടെന്നും സാമുവേൽ പറയുന്നു

ക്രിസ്ത്യാനാകളെപ്പോലെ മതം അടിച്ചേൽപ്പിച്ച് പഠിപ്പിക്കുന്ന രീതിയില്ല. ആരാധനാലയങ്ങളിൽ പോയില്ലെങ്കിൽ പുറത്താക്കുന്ന ഏർപ്പാടില്ല.. എല്ലാത്തിനും സ്വാതന്ത്ര്യം ഹിന്ദു മതം നൽകുന്നുണ്ട്. നമ്മുടെ പാപങ്ങൾപ്പോയി പുരോഹിതന്മാരോട് പറയേണ്ട ആവശ്യമില്ല..

സാമുവേൽ കൂടൽ ഹിന്ദുക്കളുടെ ​ഗുണങ്ങൾ വിവരിക്കുന്നതിന്റെ വീഡിയോ കാണാം