ആൺകുട്ടിക്ക് ജന്മം നൽകി സന ഖാൻ

മോഡലും മുൻ ബിഗ് ബോസ് മത്സരാർത്ഥിയും നടിയുമായ സന ഖാൻ ആൺകുട്ടിക്ക് ജന്മം നൽകി. ഗുജറാത്തിലെ സൂറത്ത് സ്വദേശി മുഫ്തി അനസ് ആണ് ഭർത്താവ്. ആൺകുട്ടിക്ക് ജന്മം നൽകി സന ഖാൻ. താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്.

2020 നവംബർ മാസത്തിൽ ആയിരുന്നു താരം വിവാഹിതയാകുന്നത്. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ മുഫ്‍തി അനസ് സയ്യിദിനെയാണ് സന വിവാഹം കഴിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ സന ഭർത്താവും ഒത്തുള്ള യാത്ര വിശേഷങ്ങളും മറ്റും പങ്കുവയ്ക്കാറുണ്ട്.

ഗ്ലാമർ ലോകത്ത് നിന്ന് വിടപറഞ്ഞ് ആത്മീയ വഴി തിരഞ്ഞെടുത്ത ആളാണ് മുൻ ബിഗ് ബോസ് താരം കൂടിയായ സന ഖാൻ. ടെലിവിഷൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസിൻറെ ആറാം സീസണിലെ ശ്രദ്ധേയ മത്സരാർഥിയുമായിരുന്ന സന സെക്കൻഡ് റണ്ണർ അപ്പും ആയിരുന്നു. 2020 ഒക്ടോബറിൽ ആണ് സിനിമാ മേഖല പൂർണ്ണമായും ഉപേക്ഷിക്കുന്നതായും ആത്മീയതയുടെ പുതിയ വഴി തിരഞ്ഞെടുക്കുന്നതായും സന ഖാൻ അറിയിച്ചത്

നടിയും മോഡലും നർത്തകിയുമായിരുന്ന സന ഖാൻ ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.