സിനിമ എന്നത് കലയല്ല, എളുപ്പത്തില് പണം ഉണ്ടാക്കുവാനുള്ള വഴി മാത്രമാണ്,

കോവിഡ് വ്യാപനം രൂക്ഷമായതോടെ സിനിമ മേഖലയില്‍ വലിയ ബുദ്ധിമുട്ടിുകളാണ് ഉണ്ടാക്കിയിട്ടുള്ളത്. എന്നാല്‍ ഈ സാഹചര്യത്തില്‍ തുടങ്ങാന്‍ സാധിക്കുന്ന സിനിമയിലെ സാധ്യമായ ചില മഹാത്മാരുടെ ചരിത്രകഥകള്‍ എങ്ങനെ ആകാം എന്ന് പറയുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. മാത്രമല്ല നിപ്പയെ വിറ്റ് സിനിമയാക്കി പണമുണ്ടാക്കി. പ്രളയം സിനിമയാക്കി പണം വാരി. ഇനി കൊറോണയെ വിറ്റ് സിനിമയാക്കി പലരും വന്‍ തുക ലാഭം ഉണ്ടാക്കും എന്നു കരുതാം. അതിലൊരു തെറ്റുമില്ല. കാരണം സിനിമ എന്നത് കലയല്ല, എളുപ്പത്തില് പണം ഉണ്ടാക്കുവാനുള്ള എളുപ്പ വഴി മാത്രമാണെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം, ഇനി മലയാള സിനിമയില് ഉടനെ ഷൂട്ടിങ് തുടങ്ങുവാ9 സാദ്ധ്യത ഉള്ള ചില ‘മഹാത്മാരുടെ’ ചരിത്ര കഥകള് ഏതാണ്ട് ഇങ്ങനെ ആകും. 1) അജ്മല്‍ കസബ്… കേരളത്തിലെ ഒരു new generation നടനാകും കസബിന് ജീവന്‍ നല്‍കുക. പൂക്കളേയും, കുഞ്ഞു ചെടികളേയും, ചെറു കിളികളേയും ഒരുപാട് സ്‌നേഹിച്ചവനായ് കേരളത്തിലെ script writer അയാളെ മാറ്റും. തീ4ത്തും ഗാന്ധിയനായ് ചിത്രീകരിക്കും. ഒടുവില് ഫാസിസ്റ്റ് ചിന്താഗതിക്കാ4 അങ്ങേര് ചെയ്യാത്ത തെറ്റിന് തൂക്കിലേറ്റി എന്നൊക്കെയാകും climax. കസബിന്‌ടെ കുടുംബ പാശ്ചാത്തലമൊക്കെ വളരെ മനോഹരമായ് കാണിച്ച് കാണികളെ കൊണ്ട് കരയിപ്പിക്കും.

2)ബിന്‍ ലാദന്‍… കേരളത്തിലെ ഒരു സൂപ്പര്‍ താരം ആകും ബിന്‍ ലാദനാവുക. പൂക്കളേയും പുഴകളേയും ഒരുപാട് സ്‌നേഹിച്ച തികഞ്ഞ അഹിംസാവാദിയായ അങ്ങേരെ അമേരിക്ക നോട്ടം ഇടുന്നു. ഒടുവില്‍ ചെയ്യാത്ത തെറ്റിന് പഞ്ച പാവമായ ബി9 ലാദനെ ബോംബെറിഞ്ഞു കൊല്ലുന്നു. അങ്ങേരുടെ ഭാര്യയും (ഒരു സുപ്പര്‍ ഹിന്ദി നടി) അമ്മയും ഒക്കെ വാവിട്ടു കരയുന്നു. ലാദന്‍ മരിച്ചെന്ന് കരുതി വേദനയോടെ തിയേറ്ററ് വിടാനൊരുങ്ങുമ്പോളാണ് കഥയില് മുടിഞ്ഞ ട്വിസ്റ്റ്. ബിന്‍ ലാദന്‍ യഥാര്‍ത്ഥത്തില്‍ ബോംബേറില്‍ മരിച്ചിരുന്നില്ല. Full tsylish look ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും കേരളത്തിലെത്തി ഇവിടെ ഒരു പാവം അതിഥി തൊഴിലാളിയായ് ജീവിക്കുന്നു. കുടുംബത്തെ ഓര്‍ത്ത് നീറുന്ന മനസ്സുമായ് ജീവിതകാലം മുഴുവന്‍ കേരളത്തില്‍ ജീവിക്കുന്ന, ത്യാഗത്തിന്റെ പര്യായമായ, ബിന്‍ ലാദന്റെ ആ കഥയും അങ്ങനെ അവസാനിക്കും..

3) ഇമ്രാന്‍ ഖാന്‍.. ഒരു സൂപ്പര്‍ താരം നായകനാകുന്നു. വളരെ ദയാലുവായ പുഷ്പങ്ങളേയും, ചെടികളേയും സ്‌നേഹിക്കുന്ന ഇമ്രാന്‍ ഖാന്‍. ഇന്ത്യയുമായ് കൊമ്പു കോ4ക്കുന്നതാകും കഥ. ഒടൂവില്‍ അമേരിക്കയെ പിന്തള്ളി ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ് പാക്ക് മാറി എന്നൊക്കെ ആകും കേരളത്തിലെ script writer ടെ ഭാവന. (ആ കഥയില് വില്ലന്മാരായ് ആരെ കാണിക്കും എന്ന് ഞാ9 പറയൂലാ..)ഇതും കേരളത്തില് 300 കോടി club ല്‍ കയറാം.

4) മാഷിന്‌ടെ കൈവെട്ട് കേസിലെ പ്രതികളെ വെള്ള പൂശിയാകും മറ്റൊരു സിനിമ. പൂക്കളേയും, ചെടികളേയും സ്‌നേഹിച്ച അവരെ new generation നടന്മാരാകും പ്രതിനിധീകരിക്കുക. (ചില new generation സംവിധായകര് ആ കഥ എങ്ങനെ പറയും എന്ന് നിങ്ങള് ഊഹിച്ച് എടുത്തോളൂ..) (വാല് കഷ്ണം… നിപ്പയെ വിറ്റ് സിനിമയാക്കി പണമുണ്ടാക്കി. പ്രളയം സിനിമയാക്കി പണം വാരി. ഇനി കൊറോണയെ വിറ്റ് സിനിമയാക്കി പലരും വന്‍ തുക ലാഭം ഉണ്ടാക്കും എന്നു കരുതാം. അതിലൊരു തെറ്റുമില്ല. കാരണം സിനിമ എന്നത് കലയല്ല, എളുപ്പത്തില് പണം ഉണ്ടാക്കുവാനുള്ള എളുപ്പ വഴി മാത്രമാണ്.)

https://www.facebook.com/santhoshpandit/posts/3240358209351750?__xts__[0]=68.ARDJqD8JZcQgyYTYTsJiTuFZ3N_hstGsEhmx4qWeAr_OYFVh0QaqboAv6Jg4KeY4bOyQaxMJ9Wthg-7wmPvKUn8-_AFMs8PHJAhNXX5eOqxjVjwmn5bdt0b8sigKKMUZgODlD8NVYj6RJivhId6pme1LCR2ltE-W-zWy6vQa9nV023zPUzMrYXRpvKMWq8n-xHtDT3W9Zhy29eeETzyo1V8al0qQX5giJzg_QQVjKyjSE_UG8JbQu5oF8EYogHL9NqzBYFIjZxr8XO2KuC4b4THLWBt-AQ_z2g2EghZ9iqMAYSmNoVvoS_Z2Q5Nt5jJ5qomnG4lwqpMsIvMeDrqWWVC0jQ&__tn__=-R