സിനിമ കണ്ടപ്പോൾ നിത്യയെ ഓർമ്മ വന്നു, മോഹൻലാൽ നിത്യയെപ്പോലുള്ള ആർട്ടിസ്റ്റുകളെ കണ്ട് പഠിക്കണം- സന്തോഷ് വർക്കി

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് എന്ന ചിത്രം പുറത്തെത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയകളിൽ ചർച്ചയായ പേര് സന്തോഷ് വർക്കിയുടേതായിരുന്നു. മോഹൻലാലിന്റെ കടുത്ത ആരാധകനായ സന്തോഷിന്റെ ആറാടുകയാണ് എന്ന വാക്ക് വൻ ഹിറ്റാവുകയും ചെയ്തു. സന്തോഷിന്റെ പല വാക്കുകളും പിന്നീട് ചർച്ചയായിരുന്നു. നിത്യ മേനോൻ ഉൾപ്പെടെയുള്ള നടികളോട് തോന്നിയ പ്രണയവും വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിത നിത്യാ മേനോന്റെ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കോളാമ്പി തിയേറ്ററിൽ പോയി കണ്ട ശേഷം സന്തോഷ് വർക്കി പറഞ്ഞ ചില കാര്യങ്ങളാണ് വൈറാലകുന്നത്. താൻ നിത്യ മേനോനെ ആദ്യമായി കണ്ടത് കോളാമ്പി സിനിമയുടെ സെറ്റിൽ വെച്ചാണെന്നാണ് സന്തോഷ് വർക്കി പറയുന്നത്. ‘ആർട്ട് വർക്കാണ് കോളാമ്പി സിനിമ. എല്ലാവർക്കും ഇഷ്ടപ്പെടുന്ന സിനിമയാണ്. ഏസ്തെറ്റിക്ക് അനുഭവമാണ് നൽകുന്നത്. ഇങ്ങനെയുള്ള ആർട്ട് സിനിമകൾ കുറവാണ്. ഞാൻ ഇതിന്റെ ലൊക്കേഷനിൽ‌ പോയിട്ടുണ്ട് ഞാൻ. തിരുവനന്തപുരത്ത് ഷൂട്ട് നടന്നപ്പോൾ. നിത്യാ മേനോൻ നന്നായി പെർഫോം ചെയ്തിട്ടുണ്ട്. വല്യ സിനിമകൾ ചെയ്യുന്നതോടൊപ്പം അവർ ഇത്തരം സിനിമകളും ചെയ്യുന്നുണ്ടല്ലോ.’

‘പ്രാണയും നല്ല സിനിമയായിരുന്നു. പാർവതി തിരുവോത്ത്, നിത്യാ മേനോൻ എന്നിവർക്കൊന്നും പണത്തിനോട് ആർത്തിയില്ല. അതുകൊണ്ട് നല്ല നല്ല സിനിമകൾ ചെയ്യും. അതുപോലെ മമ്മൂട്ടിയും ചെയ്യുന്നുണ്ട്. മോഹൻലാൽ ഇതിൽ നിന്നെല്ലാം പഠിക്കണം. നിത്യാ മേനോൻ, പാർവതിയൊക്കെയാണ് ട്രൂ ആർട്ടിസ്റ്റ്. ഈ സിനിമയുടെ സെറ്റിൽ വെച്ചാണ് നിത്യാ മേനോനെ ആദ്യമായി കണ്ടതും ഇഷ്ടം പറഞ്ഞതും.’
‘അവർ അത് സ്നേഹപൂർവം റിജക്ടടും ചെയ്ത്. സിനിമ കണ്ടപ്പോൾ അതിന്റെ ഓർമകൾ വന്നു’. നിത്യാ മേനോൻ റിജക്‌ട് ചെയ്തതിന്റെ പേരിൽ താൻ ഏറെ അപമാനിതനായി. വളരെ സങ്കടപ്പെട്ടു