നിങ്ങള്‍ കലയെ കൊല ചെയ്യുകയല്ലേ എന്ന് ആനി, ചുട്ട മറുപടി കൊടുത്ത് സന്തോഷ് പണ്ഡിറ്റ്

ആനീസ് കിച്ചന്‍ എന്ന നടി ആനി അവതാരകയായ പരിപാടിയില്‍ പലരും ഗസ്റ്റുകളായി എത്താറുണ്ട്. പലരും ആനീസ് കിച്ചനില്‍ നടത്തിയ വെളിപ്പെടുത്തലുകളും മറ്റും പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത് സന്തോഷ് പണ്ഡിറ്റ് പങ്കെടുത്ത എപ്പിസോഡിലെ ചില രംഗങ്ങളാണ്. ആനിയുടെ ചോദ്യങ്ങള്‍ക്ക് സന്തോഷ് പണ്ഡിറ്റ് ചുട്ട മറുപടി നല്‍കുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത്, കലയെ ഒരിക്കലും കൊല ചെയ്യരുത്, ബിസിനെസ്സ് ആയി കാണരുത്, ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ചില രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ പൈസ വാങ്ങരുത് എന്നാണ് പക്ഷെ ഇപ്പോള്‍ അങ്ങയുടെ സംസാരത്തില്‍ നിന്നും കലയെ കൊല ചെയ്യുകയല്ലേ ചെയ്യുന്നത് എന്നായിരുന്നു സന്തോഷ് പണ്ഡിറ്റിനോട് ആനി ചോദിച്ചത്. ആനിയുടെ ചോദ്യത്തിന് സന്തോഷ് പണ്ഡിറ്റ് നല്‍കിയ മറുപടി ഇങ്ങനെ;

നിങ്ങള്‍ ഈ കലയെ സ്‌നേഹിക്കുന്നവര്‍ എന്ന് പറയുന്നവര്‍ ടിക്കറ്റ് വച്ചാണ് തീയേറ്ററില്‍ ജനങ്ങളെ സിനിമ കാണിക്കുന്നത്. ഒരു പത്തുലക്ഷം കിട്ടിയാല്‍ അത് ജനങ്ങള്‍ക്ക് നല്‍കുന്നില്ല. ഈ കലയെ സ്‌നേഹിക്കുന്നവര്‍ എന്ന് പറയുന്നവര്‍ ലക്ഷങ്ങളും കോടികളും വാങ്ങിച്ചിട്ടാണ് അഭിനയിക്കുന്നത്. പക്ഷേ സന്തോഷ് പണ്ഡിറ്റ് പത്തു ലക്ഷം കിട്ടിയാല്‍ അഞ്ചു ലക്ഷം ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. പറയുമ്പോള്‍ രണ്ടുവശവും പറയണം. മുഴുവനായോ പകുതിയായോ കലാകാരന്മാര്‍ ജനങ്ങള്‍ക്ക് നല്‍കിയില്ല എങ്കിലും ഒരു പങ്ക് അര്‍ഹതപ്പെട്ടവര്‍ക്ക് കൊടുക്കുന്നില്ല എന്ന് എങ്ങനെ പറയാന്‍ കഴിയുമോ.എത്ര താരങ്ങള്‍ ഉണ്ട് സോഷ്യല്‍ ഇന്റെറാക്ഷന്‍ നടത്തുന്നത്. ഞാന്‍ അത് വ്യക്തമായി നടത്തുന്നുണ്ട്. എത്ര പേരുണ്ട് സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ക്ക് മറുപടി നല്‍കുന്നത് ഞാന്‍ അത് ചെയ്യുന്നുണ്ട് എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. അതേസമയം, ലാലും മമ്മൂട്ടിയും അത് ചെയ്തത് കൊണ്ടുതന്നെയാണ് ആളുകള്‍ സ്വീകരിക്കുന്നത് എന്ന മറുപടിയാണ് ആനി നല്‍കിയത്. എന്നാല്‍ കൂടെയുള്ള സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടപ്പോള്‍ എത്ര പേര്‍ ശബ്ദം ഉയര്‍ത്തി. ഉയര്‍ത്തില്ല. സര്‍ക്കാരിന് എതിരെ എന്തെങ്കിലും സംസാരിച്ചാല്‍ അടുത്ത അവാര്‍ഡ് കിട്ടില്ല എന്ന ഭയമാണ് അവര്‍ക്ക്. എല്ലാവര്‍ക്കും വേണ്ടത് സോഷ്യല്‍ ഇന്റെറാക്ഷന്‍ ആണ്. ഞാന്‍ ഒന്നിനും എതിരല്ല, ഇവിടെ ഉള്ളത് അത്രയും മുഖമൂടികള്‍ ആണ്. ഇവിടെ നല്ലൊരു ശതമാനം ആളുകളും നടത്തുന്നത് എന്താണ് ബിസിനെസ്സ് ആണ്. ഇവിടെ അവാര്‍ഡ് സിനിമ കിട്ടിയത് പോലും ബിസിനസ്സ് ആണ്. നഴ്‌സുമാരുടെ കഥ പറയുന്ന സിനിമകള്‍ എത്ര ആളുകള്‍ അവരുടെ ദുഃഖത്തില്‍ ഒപ്പം നിന്നിട്ടുണ്ട്. ഗോവിന്ദാപുരത്തിന്റെ കഥപറയുന്ന സിനിമകള്‍, അവിടെ അയിത്തം ഇപ്പോഴും നില നില്‍ക്കുന്നുണ്ട് എത്ര പേര്‍ അവിടെ പോയിട്ടുണ്ട്. ഞാന്‍ പോയിട്ടുണ്ട്. എന്നാല്‍ കഴിയുന്ന തരമുള്ള സേവനങ്ങള്‍ ചെയ്തിട്ടും ഉണ്ട്.