തരൂരിന്റെ PR വർക്ക് തിരുവനന്തപുരത്ത് ഏശില്ല ;ബിജെപി പാളയത്തിൽ കേറി കളിയ്ക്കല്ലേ

തിരുവനപുരം ലോക്സഭാ മണ്ഢലത്തിൽ ഏറ്റവും കൂടുതൽ സ്ഥനാർഥികളേ അണി നിരത്തി ബിജെപിയുടെ ലിസ്റ്റ് ഓരോ ദിവസവും പുറത്ത് വിടുകയാണ്‌ മാധ്യമങ്ങൾ. കേരളത്തിൽ ഇത്ര അധികം സ്ഥനാർഥികൾ തിരഞ്ഞെടുപ്പിനു മുമ്പ് നിർദ്ദേശിച്ച ഒരു മണ്ഡലം ഇല്ല. തലസ്ഥാനത്തേ ബിജെപിയുടെ സ്ഥനാർഥി നിർണ്ണയത്തിൽ മാധ്യമങ്ങൾ കാണിക്കുന്ന അമിതാവേശത്തിനു പിന്നിൽ നിലവിലെ സ്ഥനാർഥിയായ സശി തരൂരിന്റെ പി ആർ വർക്കുകൾ എന്ന വൻ ആരോപണം ഉയരുകയാണ്‌. ബി.ജെ.പിക്ക് ശക്തമായ സ്വാധീനം ഉള്ള ഇവിടെ മാധ്യമങ്ങൾ സ്ഥനാർഥിയാകും എന്ന് വാർത്ത നല്കിയവർ ഇവരാണ്‌.

പ്രധാനമന്ത്രി നരേന്ദ്ര മോദി, നടന്മാരായ മോഹൻലാൽ, കൃഷ്ണകുമാർ, ഉണ്ണി മുകുന്ദൻ, കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമൻ, എസ് ജയശങ്കർ, രാജീവ് ചന്ദ്രശേഖർ, നടിമാരായ ശോഭന, രേവതി, ഗായിക ചിത്ര, ഐ എസ് ആർ ഒ ചെയർമാൻ സോമനാഥ് തുടങ്ങിയവരുടെ പേരുകൾ മനപ്പൂർവം തിരുവനന്തപുരം ലോക്‌സഭ മണ്ഡലവുമായി ബന്ധപ്പെടുത്തി വാർത്തകൾ വന്നു. ഒരേ മാധ്യമങ്ങൾ തന്നെ ഓരോ ദിവസവും സ്ഥനാർഥികളേ മാറ്റി മാറ്റി പറയുന്നു.

തലസ്ഥാന മണ്ഡലം ബിജെപിയുടെ ശക്തികേന്ദ്രമാണ്‌. അവിടെ കൂടുതൽ പേരേ മൽസര രംഗത്ത് കാണിച്ച് ആശയ കുഴപ്പം ബിജെപി വോട്ടർമാരിൽ ഉണ്ടാക്കുക എന്നത് എതിരാളികളുടെ പി ആർ തന്ത്രം ആണ്‌.

തിരുവനന്തപുരം ലോക്സഭാ മണ്ഡലം ബിജെപിക്ക് കേരളത്തിൽ ഏറ്റവും സാധ്യതയുള്ള മണ്ഡലമായിട്ടാണ് കണക്കാക്കപ്പെടുന്നത്. 2009 മുതൽ കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ തുടർച്ചയായി മൂന്നാം തവണയും കോൺഗ്രസിന്റെ ശശി തരൂരാണ് തന്റെ സാമ്പത്തിക ശക്തിയും സാമുദായിക പ്രീണനവും ഉപയോഗിച്ച് തിരുവനന്തപുരത്ത് വിജയിച്ചതെങ്കിലും 2014 മുതൽ ബിജെപി രണ്ടാം സ്ഥാനത്ത് തന്നെയുണ്ട്. 2014 ൽ തലനാരിഴ വ്യതാസത്തിലാണ് ബിജെപിക്ക് സീറ്റ് നഷ്ടപ്പെട്ടത്. 2019 ൽ നിന്ന് വ്യത്യസ്തമായ സാഹചര്യമാണ് 2024 ൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലുള്ളത്.

തിരുവനന്തപുരത്ത് ബിജെപി വോട്ടുകൾ സ്വാധിനിക്കാൻ ശശി തരൂർ ആകട്ടേ പലപ്പോഴും പാതി കോൺഗ്രസും പാതി ബിജെപി മനസും പോലെ ആയി മാറുന്നതും മറ്റൊരു വിസ്മയം ആയി. ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ ഹമാസ് ഭീകര സംഘടന ആണെന്നും ഹമാസ് നടത്തിയ ആക്രമങ്ങൾ ഭീകര പ്രവർത്തനം ആണെന്നും കോൺഗ്രസിന്റെ നയങ്ങൾ കാറ്റിൽ പറത്തി ലീഗിന്റെ പൊതുയോഗത്തിൽ വിളിച്ച് പറഞ്ഞു. തക്കം നോക്കി ശശി തരൂർ കോൺഗ്രസ് നിലപാട് തള്ളി രാമക്ഷേത്രത്തേ റാം റാം വിളിച്ച് സ്വീകരിച്ചു. രാമ ക്ഷേത്ര ചടങ്ങുകളേ വിമർശിച്ചില്ല. സ്വീകരിക്കുകയായിരുന്നു. ഇവിടെ എല്ലാം കാണുന്നത് പാതി ബിജെപി മനസാണ്‌

ശശി തരൂരും സംഘവും ബിജെപി പാളയത്തിൽ വിള്ളൽ ഉണ്ടാക്കാൻ നോക്കുന്ന പി ആർ വർക്കുകളാണ്‌ തിരുവന്തപുരത്ത് ബിജെപിയുടെ ഡസൻ കണക്കിനു സ്ഥനാർഥികളേ അവതരിപ്പിന്നുന്ന പി ആർ വർക്ക്. ഇതിനായി മാധ്യമങ്ങൾ നന്നായി പണിയും എടുക്കുന്നു. മുൻ നിര മാധ്യമങ്ങൾ അല്ല ഇതെല്ലാം ചെയ്യുന്നത്. പണത്തിനും മാസ വരുമാനത്തിനും ആയി വിഷമിക്കുന്ന ഇടത്തരം മാധ്യമങ്ങൾ ആണ്‌ ഇത്തരം ദല്ലാൾ പണിയുടെ പിന്നിൽ. ഇതിനായി പ്രധാനമന്ത്രി മുതൽ ഐ എസ് ആർ ഒ ചയർമാനും നടി ശോഭനയും നടൻ മോഹൻ ലാലും ഒക്കെ പട്ടികയിൽ പെടുത്തി തട്ടി കളിക്കുന്നു.

ഇപ്പോൾ ബിജെപി തന്നെ ഇത്തരം മാധ്യമ ദല്ലാൾ പണിക്കെതിരെ രൂക്ഷ പ്രതികരണം ഇത്തരം മാധ്യമ സ്ഥാനങ്ങളോട് നടത്തി എന്നും അറിയാൻ കഴിഞ്ഞു.ബിജെപി തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയെ നിശ്ചയിച്ചു കഴിഞ്ഞു. ഉടൻ തന്നെ സ്ഥാനാർത്ഥിയുടെ പേരുവിവരങ്ങൾ ഇതിനു ചുമതലപ്പെട്ടവർ പ്രഖ്യാപിക്കുക തന്നെ ചെയ്യും. അതുവരെ മാധ്യമ ദല്ലാളന്മാരുടെ വ്യാജ പ്രചാരവേലകൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക എന്നതാണ്‌ ഈ വിഷയത്തിൽ ബിജെപി നിലപാട്..ബിജെപി ശക്തനായ സ്ഥാനാർഥിയയെ തന്നെയാണ് തിരുവനന്തപുരത്തു മത്സരിപ്പിക്കുന്നതു. വൻ ഭൂരിപക്ഷത്തിലുള്ള വിജയം തന്നെയാണ് ബിജെപിയുടെ ലക്ഷ്യവും എന്നും പറയുന്നു.2014 മുതൽ ബിജെപി രണ്ടാം സ്ഥാനത്ത് തന്നെയുണ്ട്. 2014 ൽ തലനാരിഴ വ്യതാസത്തിലാണ് ബിജെപിക്ക് സീറ്റ് നഷ്ടപ്പെട്ടത്. 2019 ൽ നിന്ന് വ്യത്യസ്തമായ സാഹചര്യമാണ് 2024 ൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലുള്ളത് എന്നും വിലയിരുത്തുന്നു