കോഴിക്കോട് സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 22 കാരി പിടിയിൽ

കോഴിക്കോട് : കോഴിക്കോട് 15-കാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവതി പിടിയിലായി . സംഭവം നടന്ന് രണ്ടുമാസത്തിന് ശേഷമാണ് പ്രതി അറസ്റ്റിലായത്. വിദേശത്തുനിന്ന് നാട്ടിലെത്തിയപ്പോഴാണ് എലത്തൂര്‍ ചെറുകുളം ജസ്ന (22) യെ ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

രണ്ടുദിവസം മുമ്പാണ് ഇവര്‍ നാട്ടിലെത്തിയതായി പോലീസിന് വിവരം ലഭിച്ചത്. ജസ്നയെ വൈദ്യപരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഡിസംബര്‍ 29-നാണ് ജസ്ന പീഡിപ്പിച്ചതായുള്ള പതിനഞ്ചുകാരി പോലീസിൽ പരാതിപ്പെട്ടത് പ്രകാരം കേസെടുത്തത്.

എസ്.ഐ. വിനയന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീരാജ്, മഞ്ജു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവതിക്കെതിരെ പോക്‌സോ , പ്രകൃതിവിരുദ്ധ പീഡനം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.