ആ നക്ഷത്രം പൊലിസ് യൂനിഫോമിലേതല്ല, ചെഗുവേരത്തൊപ്പിയിലേത്; താന്‍ നിരപരാധിയെന്ന് കസ്റ്റംസിനോട് ഷാഫി

കൊച്ചി : അര്‍ജുന്‍ ആയങ്കിയുമായി നേരിട്ട് ബന്ധമില്ലെന്ന് ആവര്‍ത്തിച്ച്‌ ടിപി കേസ് പ്രതി മുഹമ്മദ് ഷാഫി. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലാണ് ഷാഫി അര്‍ജുനുമായുള്ള നേരിട്ടുള്ള ബന്ധം വീണ്ടും നിഷേധിച്ചത്. കേവലം ഫേസ്ബുക്ക് പരിചയം മാത്രമാണ് ഉള്ളതെന്ന് ഷാഫി മൊഴി നല്‍കി.

പൊലിസ് യൂണിഫോമിലെ നക്ഷത്രം, ലാപ് ടോപ് എന്നിവയാണ് കസ്റ്റംസ് ഷാഫിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത്. എന്നാല്‍ നക്ഷത്രം ചെഗുവേരയുടെ തൊപ്പിയിലേതാണെന്നും ലാപ് ടോപ് സഹോദരിയുടേതാണ്. സ്വര്‍ണക്കടത്തില്‍ ബന്ധമില്ലെന്നും ഷാഫി പറഞ്ഞു.

അതേസമയം, രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിക്ക് അന്തര്‍സംസ്ഥാന കള്ളക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ സാമ്ബത്തിക സുരക്ഷയ്ക്ക് ഭീഷണിയാണ് കെസിലെ പ്രതികളെന്നും കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി. അര്‍ജുന്റെ റിമാന്റ് കാലാവധി 14 ദിവസത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കസ്റ്റംസിന്റെ വിശദീകരണം.