ഷക്കീലയുടെ മകള്‍ മില്ല ബിഗ്‌ബോസ് ഷോയിലേക്ക്

ഒരുകാലത്ത് തെന്നിന്ത്യയില്‍ ബിഗ്രേഡ് ചിത്രങ്ങളിലൂടെ തിളങ്ങിയ താരമാണ് ഷക്കീല. താരം തലകാട്ടിയ ചിത്രങ്ങള്‍ എല്ലാം വന്‍ ഹിറ്റുമായിരുന്നു. മലയാളത്തിന് പുറത്ത് ഇതര ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. ബിഗ്രേഡ് സിനിമകള്‍ക്ക് പുറമെ സൂപ്പര്‍താര ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ താരം സിനിമകളില്‍ അത്ര സജീവമല്ല. മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ മുന്നില്‍ എത്തിയിരുന്നു.

ടെലിവിഷന്‍ പരിപാടികളിലും അഭിമുഖങ്ങളിലും നടി പങ്കെടുക്കാറുണ്ട്. അടുത്തിടെ ഷക്കീല തന്റെ വളര്‍ത്തുമകളെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഫാഷന്‍ ഡിസൈനറായ ട്രാന്‍സ്‌ജെന്‍ഡര്‍ മില്ലയാണ് ഷക്കീലയുടെ ദത്ത് പുത്രി. ഷക്കീല സ്വന്തം മകളെ പോലെ വളര്‍ത്തിയ മില്ല ഇന്ന് അറിയപ്പെടുന്ന ഫാഷന്‍ ഡിസൈനറാണന്. തന്റെ ജീവിതത്തിലെ മോശം സമയങ്ങളില്‍ മില്ലയാണ് ജീവിക്കാനുളള കരുത്ത് നല്‍കിയതെന്ന് ഷക്കീല മുന്‍പ് പറഞ്ഞിരുന്നു.

ഇപ്പോള്‍ മറ്റൊരു വിവരമാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. ഷക്കീലയുടെ വളര്‍ത്തുമകളായ മില്ല ബിഗ്‌ബോസ് തമിഴിന്റെ പുതിയ സീസണില്‍ പങ്കെടുക്കുമെന്നാണ് വിവരം. അതേസമയം ഇതേകുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല. ബിഗ് ബോസ് തമിഴിന്‌റെ ആദ്യ നാല് സീസണുകള്‍ വലിയ വിജയമായിരുന്നു. ഉലകനായകന്‍ കമല്‍ഹാസന്‍ അവതാരകനായ ഷോയ്ക്ക് തുടക്കം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. തമിഴില്‍ വിജയമായ ശേഷമാണ് ബിഗ് ബോസ് ഷോ മലയാളത്തിലേക്കും എത്തിയത്.