സൗദി വനിതയുടെ പരാതിയിൽ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെ ഷാക്കിർ തിരിച്ചെത്തുന്നു

കൊച്ചി. വിദേശ വനിത നല്‍കിയ പരാതിയില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെ വ്‌ലോഗര്‍ ഷാക്കിര്‍ സുബ്ഹാന്‍ തിരിച്ചെത്തുന്നു. സോഷ്യല്‍ മീഡിയയിലാണ് നാട്ടിലേക്ക് തിരിച്ചുവരുന്നതായി ഷക്കിര്‍ പറഞ്ഞത്. സൗദി വനിത നല്‍കിയ പരാതിയില്‍ വെള്ളിയാഴ്ചയാണ് ഷാക്കിറിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

നിലവില്‍ നില്‍ വിദേശത്തുള്ള ഷാക്കിര്‍ തിരിച്ചെത്തുമെന്ന് ഷാക്കിറിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതോടെയാണ് മുന്‍കൂര്‍ ജാമ്യം കോടതി അനുവദിച്ചത്. സംസ്ഥാനം വിട്ട് പോകാന്‍ പാടില്ല, പാസ്‌പോര്‍ട്ട് ഹാജരാക്കണം എന്നി ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്.

പോലീസ് തനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസല് പുറപ്പെടുവിച്ചെന്ന വാര്‍ത്തകള്‍ തള്ളി ഷാക്കീര്‍ രംഗത്തെത്തിയിരുന്നു. പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഷാക്കിര്‍ പറയുന്നു.

ഒരു മാസത്തെ സാഹസികതയ്ക്കും അനുഭവങ്ങള്‍ക്കും ഒടുവില്‍ വീട്ടിലേക്ക് തിരിച്ചെത്തുന്നു. കുടുംബത്തോട് ഒപ്പം വീണ്ടും ഒന്നിക്കാനും കഥകള്‍ പങ്കിടാനും പ്രിയപ്പെട്ട ഭവനത്തിന്റെ പരിചിതമായ ആശ്വാസത്തിലേക്ക് വീണ്ടും എത്താന്‍ കാത്തിരിക്കുന്നുവെന്ന് ഷക്കീര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.