കുഞ്ഞിനെ വരവേൽക്കാൻ റെഡിയായി, അടുത്ത കുട്ടി ഉടനെത്തും- ശിൽപ ബാല

ഓർക്കുക വല്ലപ്പോഴും എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് ശിൽപ ബാല. വളരെ കുറച്ച് കാലം കൊണ്ട് തന്നെ ജനപ്രീതി സ്വന്തമാക്കിയ അവതാരക കൂടിയാണ് ശിൽപ ബാല. ഭാവന, സയനോര, ഷഫ്‌ന, തുടങ്ങിയ നടിമാരുമൊക്കെയായിട്ടുള്ള സൗഹൃദവുമായി ബന്ധപ്പെട്ടാണ് പലപ്പോഴും ശിൽപയും വാർത്തകളിൽ നിറയാറുള്ളത്. കെമിസ്ട്രിയിലൂടെയാണ് ശിൽപ ബാല നായികയായത്. ശിൽപയെപ്പോലെ തന്നെ കുടുംബവും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ്.

ഇപ്പോൾ ഏഷ്യാനെറ്റിൽ ഹിറ്റായി സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന റിയാലിറ്റി ഷോ ഡാൻസിങ് സ്റ്റാർസിന്റേയും അവതാരകയാണ് ശിൽപ. സോഷ്യൽമീഡിയയിൽ സജീവമായ ശിൽപ ബാല പങ്കുവെച്ച ഏറ്റവും പുതിയ ചിത്രവും കുറിപ്പുമാണ് ഇപ്പോൾ വൈറലാകുന്നത്. തങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ സന്തോഷത്തെ കുറിച്ചുള്ളതായിരുന്നു ശിൽപയുടെ കുറിപ്പ്. ഒരു കുഞ്ഞ് കൂടി തങ്ങളുടെ കുടുംബത്തിൽ പിറക്കാൻ പോകുന്നുവെന്നാണ് ശിൽപ ബാല വെളിപ്പെടുത്തിയി​രിക്കുന്നത്.

താരത്തിന്റെ ഏക സ​ഹോദരി ശ്വേതയ്ക്കാണ് കുഞ്ഞ് പിറക്കാൻ പോകുന്നത്. അനുജത്തി ശ്വേത ബാല അമ്മയാകാൻ പോകുന്നു എന്നാണ് ശിൽപ പുതിയ സോഷ്യൽ മീഡിയ കുറിപ്പിലൂടെ അറിയിച്ചത്. ഞങ്ങൾ റെഡിയാണ് കുഞ്ഞിനെ വരവേൽക്കാൻ. ഞങ്ങളുടെ വീട്ടിലെ അടുത്ത കണ്മണി. ഈ കൈ കളെല്ലാം വാവയുടെ വരവിനായി അക്ഷമയോടെ കാത്തിരിക്കുന്നുനശ്വേതയുടെ നിറവയർ ചിത്രങ്ങൾ പങ്കുവെച്ച് ശിൽപ കുറിച്ചു. ‘ഈ കൈകളെല്ലാം ഞങ്ങളുടെ അടുത്ത ലിറ്റിൽ കോട്ടൺ കാൻഡിയുടെ വരവിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു…’

‘ഞങ്ങൾ എല്ലാവരും നിനക്കായി റെഡിയാണ് കുഞ്ഞേ….’ പ്രാർത്ഥനകളും സ്നേഹവും എന്നായിരുന്നു ശിൽപ എഴുതിയത്. ഫാമിലി, ലവ്, ന്യൂമെമ്പർ, മോമം ടു ബി, ബേബി കമിങ്, ഫാമിലി ഈസ് എവരിതിങ് തുടങ്ങിയ ഹാഷ്ടാ​ഗുകൾക്കൊപ്പമായിരുന്നു ശിൽപയുടെ കുറിപ്പ്. ശിൽപയുടെ സിനിമ സുഹൃത്തുക്കളും ആരാധകരുമെല്ലാം ആശംസകളുമായി എത്തി.