‘ജനിച്ച വീട്ടിൽ ജീവിക്കാനും മരിക്കാനുമുള്ള അവകാശം സ്ത്രീകൾ നേടിയെടുക്കൂ- ഷൈൻ

നിരന്തരം വിവാദങ്ങളിൽ ഇടം പിടിക്കുന്ന താരമാണ് ഷൈൻ ടോം ചാക്കോ. ദീർഘകാലം കമലിനൊപ്പം സഹസംവിധായകനായി പ്രവർത്തിച്ച ഷൈൻ 2011ൽ ഗദ്ദാമയിലൂടെ അഭിനയരംഗത്തേക്ക് തിരിഞ്ഞു. 2012ൽ ഈ അടുത്ത കാലത്ത്, ചാപ്‌റ്റോഴ്‌സ് എന്നീ ചിത്രങ്ങളിൽ അഭിനിയിച്ചു. 2013ൽ അന്നയും റസൂലും എന്ന ചിത്രത്തിൽ അബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2014ൽ ഇതിഹാസ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.2015 ജനുവരിയിൽ നിരോധിത ലഹരിമരുന്നായ കൊക്കെയ്‌നുമായി ഷൈനിനെയും മറ്റു 4 പേരെയും കൊച്ചിയിലെ ഒരു ഫ്‌ലാറ്റിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തു.തുടർന്ന് അറുപത് ദിവസത്തോളം ഷൈൻ ജയിലിൽ കഴിഞ്ഞു.

ഇപ്പോഴിത ക്രിസ്റ്റഫർ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ഷൈനിന്റെ അഭിമുഖമാണ് വൈറലാകുന്നത്. സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചാണ് ഷൈൻ ഏറെയും സംസാരിച്ചിരിക്കുന്നത്. ജനിച്ച വീട്ടിൽ ജീവിക്കാനും മരിക്കാനുമുള്ള അവകാശം സ്ത്രീ ആദ്യം നേടിയെടുക്കണമെന്നും എന്നിട്ട് വറുത്ത മീനിന് വേണ്ടി പൊരുതാമെന്നുമാണ് ഷൈൻ ടോം ചാക്കോ പറയുന്നത്. ‘സ്ത്രീകൾ എന്തിന് ഒരു പരിചയവുമില്ലാത്ത വീട്ടിൽ പോയി ജീവിതം തുടങ്ങുന്നു. അവൾക്ക് ജനിച്ച വീട്ടിൽ ജീവിക്കാനും മരിക്കാനുമുള്ള അവകാശമില്ല. അതിന് വേണ്ടി സ്ത്രീകൾ നിങ്ങൾ ആദ്യം പൊരുതൂ. എന്നിട്ട് രാത്രി പുറത്തിറങ്ങി നടക്കുന്നതിനും രണ്ട് വറുത്ത മീനിനുമൊക്കെ വേണ്ടി പൊരുതാം. തുല്യ വസ്ത്രധാരണത്തെ കുറിച്ചോ തുല്യ സമയരീതിയെ കുറിച്ചോ അല്ല ചോദിക്കേണ്ടത്.

അവനവൻ ജനിച്ച വീട്ടിൽ ജീവിക്കാനും മരിക്കാനുമുള്ള സ്വാതന്ത്രത്തിന് വേണ്ടി ഏതേലും സ്ത്രീ പൊരുതിയിട്ടുണ്ടോ. അതിന് വേണ്ടി ആദ്യം പൊരുതണം. അപ്പോൾ നിങ്ങൾ പറയും അങ്ങനെയാണ് കുടുംബങ്ങൾ ഉണ്ടാകുന്നതെന്ന്. ഇതൊക്കയാരാണ് നിങ്ങളോട് പറഞ്ഞത്…. ഇപ്പുറത്ത് നിൽക്കുന്ന പുരുഷനല്ലേ. അപ്പോൾ അതിനെ ചോദ്യം ചെയ്യൂ ആദ്യം. പെൺകുട്ടികൾ എപ്പോഴെങ്കിലും ആൺകുട്ടികളോട് പറയുമോ നിങ്ങൾ കല്യാണം കഴിച്ച് പോയാൽ മതി ഞങ്ങൾ ഞങ്ങളുടെ കുടുംബത്ത് തന്നെ നിന്നോളാമെന്ന്.’

അങ്ങനെ പറയില്ലല്ലോ?. അങ്ങനെ പറയണം അതാണ് സ്വാതന്ത്ര്യം, സമത്വം എന്നെല്ലാം പറയുന്നത്. അങ്ങനെ ആരെങ്കിലും പറയുമെന്ന് തോന്നുന്നില്ല. വീട്ടിൽ നിന്ന് രക്ഷപ്പെടാനാണ് പെൺകുട്ടികൾ നോക്കുന്നത്. തുല്യവേതനത്തിനല്ല… തുല്യ ജീവിതത്തിനാണ് ആദ്യം സമരം ചെയ്യേണ്ടത്. ഇവിടെ ആണിന് പെണ്ണും പെണ്ണിന് ആണും എന്ന രീതിയിലാണ് ദൈവം സൃ‌ഷ്ടിച്ചിട്ടുള്ളത്’ എന്നാണ് ഷൈൻ ടോം ചാക്കോ പറഞ്ഞത്. ഷൈനിന്റെ വാക്കുകൾ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ എത്തി