കള്ളനോട്ട് അച്ചടിച്ചപ്പോൾ ഗാന്ധിജിക്ക് കണ്ണാടിവയ്ക്കാൻ മറന്നു, വ്യാജ ഡോക്ടേറ്റ് വിറ്റ ഷിനു കൃഷ്ണൻ കള്ളനോട്ട് കേസിലും പ്രതി

വർക്കലയിൽ വ്യാജ ഡോക്ടറേറ്റ് നല്കി സമൂഹത്തിലെ ഉന്നതരിൽ നിന്നും കോടികൾ തട്ടിയ വർക്കല ചെറുന്നിയൂർ കുന്നിൻപുറത്തുവീട്ടിൽ ഷിനു കൃഷ്ണൻ Shinu Krishnan കള്ള നോട്ട് കേസിലും പ്രതി. മുമ്പ് ഇയാൾ കള്ളനോട്ട് അച്ചടിച്ച് വിതരണം നടത്തിയപ്പോൾ നോട്ടിലേ ഗാന്ധിജിയുടെ ചിത്രത്തിൽ കണ്ണട വയ്ക്കാൻ മറന്ന് പോയി കുടുങ്ങിയതാണ്‌

കഴിഞ്ഞ ദിവസമാണ്‌ കേരളത്തിൽ 100ലധികം വ്യാജ ഡോക്ടറേറ്റുകൾ നല്കി കോടികളുടെ തട്ടിപ്പ് നടത്തിയത് കർമ്മ ന്യൂസ് Karma News പുറത്ത് കൊണ്ടുവന്നത്. ഇപ്പോൾ ഷിനു കൃഷ്ണനേ കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്‌. ഇയാൾ മുമ്പ് മറ്റൊരു വീട്ടിൽ രാത്രി ഒളിച്ച് കയറിയത് നാട്ടുകാർ പിടികൂടിയിരുന്നു. അന്ന് ഇയാൾ എത്തിയ കാർ നാട്ടുകാർ പിടികൂടുകയും കാറിനു തീയിടുകയും ചെയ്തിരുന്നു. കൂടാതെ ഇപ്പോൾ വർക്കലയിൽ ശിവഗിരി തീർഥാടനം റിപോർട്ട് ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തകയേ കടിച്ച് പറിച്ചതും, കൈവിരലുകൾ കടിച്ച് മുറിച്ചതും മുടി കടിച്ച് മുറിച്ചതും ഇയാൾ തന്നെ ആയിരുന്നു. ഇപ്പോൾ മാധ്യമ പ്രവർത്തകയേ ആക്രമിച്ച കേസിൽ വർക്കല ചെറുന്നിയൂർ കുന്നിൻപുറത്തുവീട്ടിൽ ഷിനു കൃഷ്ണൻ റിമാന്റിൽ കഴിയുകയാണ്‌. ഈ സമയത്താണ്‌ ഇയാൾ നല്കിയ ഡോക്ടറേറ്റുകളുടെ വിവരങ്ങൾ പുറത്ത് വരുന്നത്

2016ലാണ്‌ ലക്ഷങ്ങളുടെ കള്ളനോട്ട് വിതരണം നടത്തിയ ഷിനു Shinu Krishnan വിനെ പിടികൂടിയത്. അനേകം പേർക്ക് അന്ന് ഈ സംഘം കള്ള നോട്ട് വിതരണം ചെയ്തു എങ്കിലും അച്ചടിച്ച നോട്ടിൽ മഗാത്മാ ഗാന്ധിജിയുടെ ചിത്രത്തിൽ കണ്ണട വയ്ച്ച് പ്രിന്റ് ചെയ്യാൻ മറന്ന് പോവുകയായിരുന്നു. കള്ള നോട്ടിൽ ഗാന്ധി ചിത്രത്തിൽ കണ്ണട ഇല്ലാതിരുന്നതാണ്‌ അന്ന് ഷിനുവും സംഘവും കുടുങ്ങാൻ കാരണം. ഇവരുടെ കൈകളിൽ നിന്നും വീടുകളിൽ നിന്നുമായി 500 രൂപയുടെ 30 കള്ളനോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അന്നത്തേ കള്ള നോട്ട് കേസിൽ സിനിമാ സീരിയൻ താരങ്ങളും ഉണ്ടായിരുന്നു.

ഇതിനിടെ ഷിനു 10-ാം ക്ലാസ്‌ പാസാകാത്ത ആളാണ്‌ എന്ന് നാട്ടുകാർ പറയുന്നു. ഇത്തരത്തിൽ ഉള്ള ഷിനു വൻ തുക വാങ്ങി സൗത്ത് വെസ്റ്റേൺ അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് എന്ന് പറഞ്ഞാണ്‌ സർട്ടിഫികറ്റുകൾ വിതരണം നടത്തിയത്. ഇതിനായി ആളുകളിൽ നിന്നും 3 ലക്ഷം മുതൽ 5 ലക്ഷം വരെ രൂപയും വാങ്ങിയിരുന്നു. ഡോക്ടറേറ്റ് വാങ്ങിക്കുന്നവർക്കും നല്കുന്നവർക്കും എല്ലാം ഇത് വ്യാജമാണ്‌ എന്നറിയാം. എങ്കിലും സമൂഹത്തിലെ ഉന്നതർക്കും മത നേതാക്കൾക്കും രാഷ്ട്രീയ നേതാക്കൾക്കും പേരിനു മുമ്പ് ഡോക്ടർ എന്ന പദവി വയ്ക്കാനായി ലക്ഷങ്ങളുമായി ഷിനുവിന്റെ അടുത്തേക്ക് എത്തുകയായിരുന്നു. കള്ള നോട്ടുകൾ ഒരിക്കൽ പ്രിന്റ് ചെയ്ത് നാട്ടിൽ വിതരണം ചെയ്ത ഇയാളും സംഘവും ഇതോടെ ക നോട്ടിൽ നിന്നും വ്യാജ ഡോക്ടറേറ്റ് സർട്ടിഫികറ്റുകൾ അച്ചടിച്ച് വില്ക്കാൻ തുടങ്ങി. കള്ള നോട്ടിനേക്കാൾ ലാഭവും സുരക്ഷിതവുമായ കച്ചവടം ആയതിനാൽ ഡോക്ടറേറ്റ് കച്ചവടം പൊടിപൊടിച്ച് നടന്നു. ഡോക്ടറേറ്റ് വില്ക്കാനായി ഷിനു ഉപയോഗിച്ചിരുന്നത് സ്വന്തമായി നടത്തിയിരുന്ന ഒരു ഓൺലൈൻ പത്രം ആയിരുന്നു.

10-ാം ക്ലാസ്‌ തോറ്റ വർക്കല സ്വദേശിയായ ഷിനു ബി കൃഷ്ണൻ Shinu Krishnan ആണ് ഇതിനു പിന്നിൽ എന്ന് ഇത്തരത്തിൽ ഡോക്ടറേറ്റ് ലഭിച്ചവരിൽ ഒരാളുടെ ഭർത്താവ് കൂടിയായ സജീവ് ഗോപാൽ കർമ്മ ന്യൂസിനോട് വെളിപ്പെടുത്തുകയായിരുന്നു.ഇത്തരത്തിൽ വ്യാജ ഡോക്ടറേറ്റുകൾ സ്വീകരിച്ച 100ലധികം പേരുടെ ചിത്രങ്ങൾ അദ്ദേഹം കൈമാറി. ഇവരെല്ലാം ഡോക്ടറേറ്റ് സ്വീകരിക്കുന്ന ചിത്രങ്ങളാണ്‌ ലഭിച്ചിരിക്കുന്നത്.ഷിനു ബി കൃഷ്ണന്റെ നേതൃത്വത്തിൽ കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ മഹത് വ്യക്തികൾ, പൂജാരിമാർ അടക്കം നൂറോളം വ്യാജ ഡോക്ടറേറ്റുകൾ ഇതിനകം വിൽപ്പന നടത്തിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. മഹാവ്യക്തികളെയും, പല മാന്യന്മാരെയും, ധനാഢ്യരെയും, നിരവധി ക്ഷേത്ര പൂജാരിമാരെയും വരെ ഇവർ കെണിയിലാക്കിയിട്ടുണ്ട്. ശിവഗിരി മഠത്തിന്റേതെന്നു തോന്നത്തക്ക രീതിയിലാണ് ഗുരുപ്രിയ ചാനലിന്റെ പ്രവർത്തനം. ശിവഗിരിയുടെ മഠത്തിന്റേതാണ് ഗുരുപ്രിയ ചാനൽ എന്നാണു പുറം ലോകത്ത് അറിയപ്പെടുന്നത്. എന്നാൽ ഈ ചാനലുമായി മഠത്തിനു യാതൊരു വിധ ബന്ധങ്ങളും ഇല്ല.

ഏറ്റവും ഒടുവിൽ ചെന്നൈയിൽ വെച്ചാണ് ഷിനു ബി കൃഷ്ണൻ ഡോക്ടറേറ്റ് വിതരണം നടത്തിയത്. അടുത്തതായി ഡൽഹിയിൽ വെച്ച് ഡോക്ടറേറ്റ് വിതരണം നടക്കാനിരിക്കെ മറ്റൊരു കേസിൽ ഇയാൾ അറസ്റ്റിലായി ഇപ്പോൾ ജയിലിൽ ആണ്. നേരത്തെ കള്ളനോട്ടു കേസിൽ പ്രതിയായിരുന്ന ഷിനു ബി കൃഷ്ണൻ നൽകിയ ‘ഡോ’ വാങ്ങി കേരളത്തിലെ പല വമ്പന്മാരും പേരിനു മുന്നിൽ ‘ഡോ’ വെച്ച് ഞെളിഞ്ഞു നടക്കുന്നുണ്ടെന്നാണ് രസകരം.ഡോക്ടറേറ്റ് സർട്ടിഫിക്കറ്റുകൾ ചെന്നൈയിലാണ് പ്രിന്റ് ചെയ്യുന്നതെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം. ഈ ഡോക്ടറേറ്റുകൾ നൽകുന്നവരുടെ ചിത്രങ്ങൾ ഇയാൾ കലാകേരളം എന്ന മാസികയിൽ പ്രസിദ്ധീകരിക്കാരും ഉണ്ട്.