രണ്ടാം വിവാഹം ലവ് മാരേജായിരുന്നു, അമ്മയാണ് അത് റെഡിയാക്കി തന്നത്- സിദ്ധാർത്ഥ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കെപിഎസി ലളിത. കഴിഞ്ഞ ഫെബ്രുവരി 22നായിരുന്നു നടി വിടപറഞ്ഞത്. അമ്മയുടെ മരണത്തിന് ശേഷം തകർച്ചയിൽ നിന്നും കരയറി സിനിമ തിരക്കുകളിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ് സിദ്ധാർത്ഥ് ഭരതൻ. ഇപ്പോളിതാ അമ്മയുടെ മരണത്തിനു പിന്നാലെ തങ്ങൾക്കെതിരെ വന്ന വ്യാജ വാർത്തകളെക്കുറിച്ച് സംസാരിക്കുകയാണ് സിന്ധാർഥ്. ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ ശ്രീകണ്ഠൻ നായരോട് സംസാരിക്കവെ രണ്ടാം വിവാഹത്തെക്കുറിച്ച് അമ്മ പറഞ്ഞ കാര്യങ്ങളെ്കകുറിച്ച് തുറന്നു സംസാരിക്കുകയാണ് സിദ്ധാർത്ഥ്.

കഴിഞ്ഞ ഒന്ന് രണ്ട് മാസങ്ങൾക്ക് മുമ്പായിരുന്നു കെപിഎസി ലളിതയുടെ നില അതീവ ഗുരുതരമാകുന്നത്. കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് താരത്തെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് തിരികെയെത്തിയ കെപിഎസി ലളിത മകൻ സിദ്ധാർത്ഥിനൊപ്പം തൃപ്പൂണിത്തുറയിലെ ഫഌറ്റിലായിരുന്നു കഴിഞ്ഞിരുന്നത്. അവിടെ വെച്ചായിരുന്നു മരണം സംഭവിച്ചത്.

ഇപ്പോഴിതാ മകൻ സിദ്ധാർത്ഥ അമ്മയെ കുറിച്ച് പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. രണ്ടാമത്തെ വിവാഹം ലവ് മാര്യേജായിരുന്നു. അമ്മയോട് തന്നെയാണ് അതേക്കുറിച്ച് ആദ്യം പറഞ്ഞത്. ഇതെങ്കിലുമൊന്ന് നേരെ കൊണ്ടുപോണോയെന്നായിരുന്നു അമ്മ എന്നോട് പറഞ്ഞത്. അമ്മയാണ് അത് റെഡിയാക്കിയത്. ഞാനെപ്പോഴും ഉണ്ടായെന്ന് വരില്ല. നീ വെറുതെ കളിക്കരുത്. കൃത്യമായി കാര്യങ്ങളെല്ലാം ചെയ്യണമെന്നായിരുന്നു അമ്മ എന്നോട് പറഞ്ഞത്. കൊറോണ വന്ന സമയത്ത് അമ്മ വല്ലാതെ പാനിക്കായിരുന്നു. ഓടിക്കോണ്ടിരുന്നതും റോളിംഗ് ചെയ്യുന്നതുമെല്ലാം നടക്കുന്നുണ്ടായിരുന്നില്ല.

സ്വയം വരം, അനുഭവങ്ങൾ പാളിച്ചകൾ, ചക്രവാളം, കൊടിയേറ്റം, പൊൻമുട്ടയിടുന്ന താറാവ്, വെങ്കലം, ദശരഥം, ഗോഡ്ഫാദർ, വടക്കു നോക്കി യന്ത്രം, അനിയത്തിപ്രാവ്, അമരം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. 550ലേറെ സിനിമകളിൽ അഭിനയിച്ചു. കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സണായിരുന്നു.

യഥാർത്ഥ പേര്-മഹേശ്വരി അമ്മ. കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. 1978-ൽ ചലച്ചിത്ര സംവിധായകൻ ഭരതനുമായി വിവാഹംയ രണ്ടു വട്ടം മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.