കറുപ്പിന്റെ പേരിൽ ഒറ്റപ്പെടുത്തി, റിയാലിറ്റി ഷോകളിൽ നിന്നും സ്റ്റേജ് ഷോകളിൽ നിന്നും ഒഴിവാക്കി- സയനോര

മലയാളത്തിന്റെ പ്രീയ ഗായികയാണ് സയനോര ഫിലിപ്പ്.ഈ ലോക്ക് ഡൗൺ കാലത്ത് സാധരണക്കാർക്ക് സഹായവുമായി താരവും രംഗത്തെത്തിയിട്ടുണ്ട്. കണ്ണൂരിൽ വളണ്ടിയറായി സേവനം അനുഭവിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ലാൽ ജോസിന്റെ സംവിധാനത്തിൽ 2001ൽ പുറത്തിറങ്ങിയ ‘രണ്ടാം ഭാവം’ എന്ന ചിത്രത്തിലെ ‘മറന്നിട്ടുമെന്തിനോ മനസിൽ തുളുമ്പുന്ന’എന്ന ഗാനവുമായാണ് സയനോര എത്തിയിരിക്കുന്നത്. ഗിത്താറിസ്റ്റായും ഗായികയായും തിളങ്ങിയതിനു ശേഷം സയനോര സംഗീത സംവിധാന രംഗത്തേക്കും ചുവടുവെച്ചിരുന്നു.

മലയാളത്തിന്റെ അതിരുകൾക്കപ്പുറത്തേക്കു വളർന്ന്, എ.ആർ റഹ്മാൻ ഉൾപ്പടെയുള്ള സംഗീത മാത്രികർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. എന്നെന്നും മനസ്സിൽ സൂക്ഷിക്കാൻ തക്ക ഒരു പിടി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച പാട്ടുകാരിക്ക് ജീവിതത്തിൽ കറുപ്പ് കളറിന്റെ പേരിൽ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് താരം തന്നെ തുറന്ന് പറയുന്നു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. കുട്ടിക്കാലം മുതൽ തന്റെ കറുത്ത നിറത്തിന്റെ പേരിൽ ഒരുപാട് ഒറ്റപെടലുകൾ നേരിടേണ്ടി വന്നു. വലിയ സ്റ്റേജ് ഷോകൾ നടക്കുമ്പോൾ എന്നെ കാണാറില്ല ,രശ്മി സതീശിനെ കാണാറില്ല, പുഷ്പ്പാവതിയെ കാണാറില്ല. അത് എന്തുകൊണ്ടാണ്? കറുത്തത് കൊണ്ടായിരിക്കും! അവരെല്ലാം എത്രനല്ല പാട്ടുകാരാണ്, അവരെ എന്തുകൊണ്ട് വിളിക്കുന്നില്ല? ഒരു റിയാലിറ്റി ഷോയിലും അവരെ കാണാറില്ല” എന്നാണ് സയനോരക്ക് പറയാനുള്ളത്.

നിറത്തിന്റെ പേരിൽ തന്നെ സ്കൂളിലെ ഡാൻസ് ടീമിൽ നിന്നുപോലും ഒഴിവാക്കിയതായി സയനോര പറയുന്നു. അതേസമയം ഒട്ടേറെ റിയാലിറ്റി ഷോകളിൽ താനടക്കമുള്ളവർ ഇത്തരം തമാശകൾ കേട്ട് ചിരിച്ചിട്ടുണ്ടെന്നും, നമ്മുടെ സമൂഹം അത്തരത്തിലുള്ള പൊതുസ്വഭാവമാണ് സൃഷ്ട്ടിച്ചിട്ടുള്ളതെന്നും ഇത് ഒരുപാട് പേരെ ബധിക്കുന്നതായും അവർ അഭിപ്രായപ്പെട്ടു. തന്റെ നിറം എന്താകണമെന്ന് നമ്മൾ അല്ല തീരുമാനിക്കുന്നതെന്നും ആ നിറത്തിന്റെ പേരിൽ ഒരാളെയും വിലയിരുത്തരുതെന്നും സയനോര കൂട്ടിചേർത്തു.