ചതിക്കപ്പെടരുത്, പ്രചരിക്കുന്ന ആ ചിത്രങ്ങള്‍ കാവ്യയുടേതല്ല, അക്കൗണ്ടും

മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യാ മാധവന്‍. വിവാഹം കഴിച്ചെങ്കിലും പിന്നീട് ആദ്യ ബന്ധം പിരിഞ്ഞു. പിന്നീട് നടന്‍ ദിലീപുമായി കാവ്യയുടെ വിവാഹം നടന്നു. ഈ ബന്ധത്തില്‍ ഒരു കുഞ്ഞും പിറന്നു. അടുത്തിടെ സോഷ്യല്‍ മീഡിയകളിലൂടെ കാവ്യയുടെ പുത്തന്‍ ചിത്രങ്ങള്‍ പുറത്ത് എത്തിയിരുന്നു. ട്വിറ്റര്‍ പേജില്‍ ലൈഫ് ഈസ് ഗ്രീന്‍ എന്ന പറഞ്ഞായിരുന്നു ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇതോടെ താരം വീണ്ടും ട്വിറ്ററില്‍ സജീവമായോ എന്ന ചര്‍ച്ചയും ഉടലെടുത്തു. എന്നാല്‍ ഇത് വ്യാജ അക്കൗണ്ട് ആണെന്നാണ് ഇപ്പോള്‍ പുറത്ത് എത്തുന്ന വിവരം.

ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നത് കാവ്യ മാധവന്‍, ഐആം കാവ്യ തുടങ്ങിയ ഹാഷ് ടാഗുകളോടെയായിരുന്നു. കാവ്യ മാധവന്റെ ( വ്യാജ) അക്കൗണ്ട് ഫോളോ ചെയ്യുന്നത് അര്‍ച്ചന കവി, വിജയ് യേശുദാസ്, ആന്‍ അഗസ്റ്റിന്‍, ഷെയ്ന്‍ നിഗം തുടങ്ങി നിരവധി പേരാണ്. ഇത്രയും താരങ്ങളുടെ പേരുകള്‍ ലിസ്റ്റില്‍ കണ്ടതോടെയാണ് അക്കൗണ്ട് ഒറിജിനലാണോയെന്ന ആരാധകര്‍ക്ക് സംശയം തോന്നിയത്. ഇത് വ്യാജ അക്കൗണ്ട് ആണെന്നാണ് ഇപ്പോള്‍ പുറത്തെത്തുന്ന വിവരം.

നേരത്തെ ദിലീപിന്റേയും മഞ്ജു വാര്യരുടേയും മകളായ മീനാക്ഷിയുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ സജീവമായിരുന്നു. പുതിയ ചിത്രങ്ങളും വിശേഷങ്ങളും അടങ്ങുന്ന വിവരങ്ങളും ഈ അക്കൗണ്ടുകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ദിലീപിന്റെ ആരാധകരുടെ ശ്രദ്ധയില്‍ വ്യാജ അക്കൗണ്ടുകള്‍ പെടുകയും ഇതെ കുറിച്ച് വെളിപ്പെടുത്തുകയും ആയിരുന്നു.