ഇനി എന്നാണാവോ ഈ മനുഷ്യനെ കാണിച്ച്, അനിയന് സുഖമല്ലേ സിതാരേ എന്ന് ആളുകൾ ചോദിക്കുക.

റിയാലിറ്റി ഷോയിലൂടെ വന്ന് പ്രേക്ഷക മനസ്സിൽ ഇടം നേടിയ ​ഗായികയാണ് സിത്താര.അടിപൊളിയും മെലഡിയുമൊക്കെ ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് ഇതിനകം തന്നെ സിതാര തെളിയിച്ചിട്ടുണ്ട്.ഓരോ പാട്ടിനും എന്താണ് ഓരോ ശബ്ദമെന്ന ചോദ്യം താൻ നിരവധി തവണ നേരിട്ടിരുന്നുവെന്ന് സിതാര നേരത്തെ പറഞ്ഞിരുന്നു.ഡോക്ടറായ എം സജീഷിനെയാണ് സിതാര വിവാഹം കഴിച്ചിരിക്കുന്നത്.താരത്തിന്റെ കുടുംബാം​ഗങ്ങളും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ്.ഇപ്പോളിതാ അച്ഛന് പിറന്നാളാശംസകളുമായെത്തിയിരിക്കുകയാണ് സിത്താര

കുറിപ്പിങ്ങനെ,അച്ഛനാണത്രേ,ആ ഇരിപ്പുകണ്ടാ.ഏറിയാൽ ഏട്ടൻ,അതികൂടുതൽ പറയുമോ?ഇനി എന്നാണാവോ ഈ മനുഷ്യനെ കാണിച്ച്‌,അനിയന് സുഖമല്ലേ സിതാരേ എന്ന് ആളുകൾ ചോദിക്കുക.അച്ഛനോടൊക്കെ അഷൂയ തോന്നുവോശേ!എനിക്കറിയാവുന്ന ഏറ്റവും നല്ല മനുഷ്യന്,എന്റെ അച്ഛക്കുട്ടന് പിറന്നാൾ ആശംസകൾ.കെട്ടിപ്പിടിച്ച്‌ ഉമ്മ.കാർത്തികയുടെയും,അഷ്ടമിരോഹിണിയുടേയും ഇടയിലെവിടെയോ ആണ് മൂപ്പരുടെ പിറന്നാൾ.ഞങ്ങൾ ബാലഗോകുലമായി കൊണ്ടാടാറാണ് പതിവ്

സിത്താരയുടെ കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമ ലോകം ഏറ്റെടുത്തിരിക്കുകയാണ്.നിരവധി പേർ കൃഷ്ണകുമാറിന് പിറന്നാൾ മംഗളങ്ങൾ നേർന്നു.ഗായികയുടെ പോസ്റ്റിനു രസകരമായ പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്.സുന്ദരൻ അച്ഛന്റെ സുന്ദരി മോളാണ് സിത്താരയെന്നും അതുകൊണ്ട് അസൂയ ഒന്നും തോന്നേണ്ട എന്നാണ് ആരാധകരുടെ കമന്റുകൾ