ടു പീസ് വരെ എത്തി രണ്ട് പടം കൂടി കഴിഞ്ഞോട്ടെ ആരാധകരേ ശാന്തരാകുവിൻ, പ്രിയ വാര്യർക്കെതിരെ വിമർശനം

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയ പ്രകാശ് വാര്യർ. അഡാർ ലൗ എന്ന ഒറ്റ ചിത്രത്തിലൂടെ ലോകം മുഴുവൻ പ്രശസ്തയായ നടി കൂടിയാണ് പ്രിയ വാര്യർ. ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് റിലീസ് ചെയ്ത ഗാനമായിരുന്നു നടിയെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചത്. അഭിനേതാവ് മാത്രമല്ല താൻ മികച്ച ഒരു ഗായിക കൂടിയെന്ന് തെളിയിച്ചിരിക്കുകയാണ് പ്രിയ. സിനിമയിൽ പാടിയത് ഉൾപ്പെടെ താരത്തിന്റെ നിരവധി ഗാനങ്ങളാണ് പുറത്ത് എത്തിയത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് നടി. ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്.

ഇപ്പോഴിതാ പ്രിയ വാര്യർ പങ്കുവച്ച പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. തന്റെ സുഹൃത്തുക്കളുടെ കൂടെ നടത്തിയ വിദേശ യാത്രയുടെ ചിത്രങ്ങളാണ് പ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ചിത്രം വൈറലായതോടെ സോഷ്യൽ മീഡിയയിലെ സദാചാര വാദികൾ പ്രിയയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ഫി ഫിയിലെ നീല ജലത്തെ ആർക്കാണ് എതിർക്കാനാവുക? ഇറങ്ങുന്നതിനെക്കുറിച്ചുള്ള ചിന്തയാൽ പോലും വിറയ്ക്കുന്ന എന്റെ രണ്ട് ബെസ്റ്റ് ഫ്രണ്ട്‌സിനും സാധിച്ചില്ല. ഞങ്ങൾക്കാർക്കും നീന്താൻ അറിയില്ല. പക്ഷെ എന്നിട്ടും മീനുകൾക്കൊപ്പം ഏറ്റവും ആസ്വദിച്ച സമയം കണ്ടെത്താനായി എന്ന കുറിപ്പോടെയായിരുന്നു പ്രിയ വാര്യർ ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രങ്ങളിൽ പ്രിയ വാര്യർ ബിക്കിനിയാണ് ധരിച്ചിരിക്കുന്നത്. ഇതാണ് സദാചാരവാദികളെ ചൊടിപ്പിച്ചത്.

താരത്തിനെതിരെ അശ്ലീല ചുവയുള്ള കമന്റുകളും വിമർശനങ്ങളുമൊക്കെയായി സോഷ്യൽ മീഡിയ എത്തിയിരിക്കുകയാണ്. ഇൻഡസ്ട്രിയിൽ എങ്ങനെ പിടിച്ചു നിൽക്കണമെന്ന് അവൾക്കറിയാം, മലയാളികളുടെ ദാരിദ്ര്യം, ആ പഴയ 2018 ലെ പ്രിയ തന്നെയായിരുന്നു നല്ലത്, ടു പീസ് വരെ എത്തി രണ്ട് പടം കൂടി കഴിഞ്ഞോട്ടെ ആരാധകരേ ശാന്തരാകുവിൻ, പടം ഒന്നും ഇല്ലാല്ലേ, തുണി കുറച്ച് ഇട്ടാൽ സിനിമ കിട്ടുമെന്ന് കരുതിക്കാണും, ഇവൾക്കൊന്നും നാണമില്ലേ തുണിയില്ലാതെ നടക്കുന്നത് പോരാഞ്ഞിട്ട് അത് നാട്ടുകാരെ കാണിക്കുകയും ചെയ്യുന്നു എന്നൊക്കെയാണ് താരത്തിനെതിരെയുള്ള വിമർശനങ്ങൾ.