ടൈറ്റാനിയം ഫര്‍ണസ് ഓയില്‍ ചോര്‍ച്ച: വിശദമായ അന്വേഷണത്തിന് മൂന്നംഗസമിതി

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്റ്റ്‌സ് ലിമിറ്റഡില്‍ നിന്ന് ഫര്‍ണസ് ഓയില്‍ ഡ്രൈനേജ് വഴി കടലിലേക്ക് ഒഴുകിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും. അ​ന്വേ​ഷ​ണ​ത്തി​ന് സ​ര്‍​ക്കാ​ര്‍ മൂ​ന്നം​ഗ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ സ​മി​തി​യെ നി​യോ​ഗി​ച്ചു. വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഹ​നീ​ഷ്, ക​ഐം​എം​എ​ല്‍ എം​ഡി എ​സ്.​ച​ന്ദ്ര​ബോ​സ്, മ​ല​ബാ​ര്‍ സി​മ​ന്‍റ്സ് എം​ഡി എം.​മു​ഹ​മ്മ​ദാ​ലി എ​ന്നി​വ​രാ​ണ് സ​മി​തി​യി​ല്‍.

സം​ഭ​വ​ത്തി​ല്‍ മ​ല​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​ര്‍ ന​വ്ജ്യോ​ത് ഖോ​സ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കാ​ല​പ്പ​ഴ​ക്ക​മാ​ണ് ഫ​ര്‍​ണ​സ് ഓ​യി​ല്‍ ചോ​ര്‍​ച്ച​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്ന് നി​രീ​ക്ഷി​ച്ചാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ പ​രി​ശോ​ധ​ന​യ്ക്ക് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. 10 ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് ട്രാ​വ​ന്‍​കൂ​ര്‍ ടൈ​റ്റാ​നി​യം ഫാ​ക്ട​റി​യി​ലെ ഗ്ലാ​സ് ഫ​ര്‍​ണ​സ് പൈ​പ്പ് ത​ക​ര്‍​ന്ന് ഫ​ര്‍​ണ​സ് ഓ​യി​ല്‍ ക​ട​ലി​ലേ​ക്ക് ഒ​ഴു​കി​യ​ത്. സം​ഭ​വം പ്ര​ദേ​ശ​ത്ത് പ​രി​ഭ്രാ​ന്തി പ​ട​ര്‍​ത്തി​യ​തോ​ടെ ബീ​ച്ചി​ല്‍ ജ​ന​ങ്ങ​ള്‍ ഇ​റ​ങ്ങു​ന്ന​ത് ജി​ല്ലാ ഭ​ര​ണ​കൂ​ടം വി​ല​ക്കി.