പപ്പയുടെ വലിയ ആ​ഗ്രഹം പൂർത്തിയാക്കിയ സന്തോഷത്തിലാണ് ഞാൻ- ശ്രീലക്ഷ്മി

മലയാളികളുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി ശ്രീകുമാർ. ചില സിനിമകളിലൂടെയും ബിഗ്‌ബോസിലൂടെയും ശ്രീലക്ഷ്മി പ്രേക്ഷകർക്ക് സുപരിചിതയാണ്. അഞ്ചുവർഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ശ്രീലക്ഷ്മിയുടെ വിവാഹം നടന്നത്. ദുബായിൽ സ്ഥിരതാമസമാക്കിയ കോമേഴ്‌സ്യൽ പൈലറ്റായ ജിജിൻ ജഹാംഗീറിനെയാണ് വിവാഹം കഴിച്ചത്. കൊല്ലം സ്വദേശിയായ ജിജിനും കുടുംബവും ദുബായിൽ സ്ഥിരതാമസമാക്കിയവരാണ്. 2019 നവംബർ 17 ന് കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിലായിരുന്നു വിവാഹം.

ജ​ഗതി ശഅരീകുമാർ വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. ഇപ്പോൾ തന്റെ പപ്പ ആഗ്രഹിച്ചത് പോലെ തനിക്ക് നല്ലൊരു കുടുംബ ജീവിതം കിട്ടി എന്ന് തുറന്നുപറയുകയാണ് ശ്രീലക്ഷ്മി. അച്ഛന്റെ ആഗ്രഹം പോലെ തന്നെ താൻ ഒരു നല്ല കുടുംബത്തിലേക്ക് വന്നു കയറി എന്നും ഭർത്താവായ ജിജിനിന്റെ അച്ഛനും അമ്മയും തനിക്കൊരു മകളുടെ സ്ഥാനമാണ് തരുന്നതെന്തും താരം തുറന്നുപറയുന്നു.അച്ഛന്റെ ആഗ്രഹം സാധിക്കാൻ തനിക്ക് കഴിഞ്ഞുവെന്നും അച്ഛന്റെ മകൾ നല്ലൊരു നിലയിൽ നല്ലൊരു കുടുംബത്തിലാണ് എത്തിയതെന്ന് അദ്ദേഹത്തിന്റെ ചെവിയിൽ പറയണം എന്നുമാണ് ശ്രീലക്ഷ്മി പറയുന്നത്.

ജഗതി ശ്രികുമാറിന്റെ മൂന്നാം ഭാര്യയായ കലയിലെ മകളാണ് ശ്രീലക്ഷ്മി. ശ്രീലക്ഷ്മി സ്വന്തം മകളാണെന്ന് നടൻ പൊതുസമൂഹത്തെ അറിയിച്ചിട്ടുണ്ടെങ്കിലും ശ്രീലക്ഷ്മിയെ ഇപ്പോഴും ജഗതിയുടെ കുടുംബം അംഗീകരിച്ചിട്ടില്ല. ജഗതി അപകടത്തെതുടർന്ന് കിടപ്പിലായ ശേഷം ഈ മകളെ അച്ഛനെ കാണിക്കാൻ പോലും പലപ്പോഴും ആ കുടുംബം തയ്യാറായിട്ടില്ല. എന്നാലും മലയാളികൾക്ക് ജഗതിയുടെ ഈ മകൾ മറ്റ് മക്കളെക്കാൾ പ്രിയപ്പെട്ടവളാണ്.ചെറുപ്പത്തിലെ ക്ലാസിക്കൽ നൃത്തം അഭ്യസിച്ചിരുന്ന ശ്രീലക്ഷ്മി നല്ലൊരു നർത്തകി കൂടിയാണ്. ജോലിക്കൊപ്പം നൃത്തവും കലയും താരം ഒപ്പം കൊണ്ടുപോകുന്നുണ്ട്. ശരിയായ ജീവിതപാത കണ്ടത്തൊനും അച്ഛന്റെ അപകടം നിമിത്തമായെന്ന് മുമ്പ് ശ്രീലക്ഷ്മി മനസ് തുറന്നിരുന്നു. താൻ ഏറ്റവും സ്‌നേഹിക്കുന്ന അച്ഛന്റെ മടങ്ങി വരവിനായി കാത്തിരിയ്ക്കുന്നെന്നും ശ്രീലക്ഷ്മി പറഞ്ഞിരുന്നു