സീരിയൽ ന‌ടി ശ്രീലയ രണ്ടാമതും വിവാഹിതായായി

സീരിയൽ ന‌ടി ശ്രീലയ രണ്ടാമതും വിവാഹിതായായി. സിനിമ കുടുംബത്തിൽ നിന്നുമാണ് അഭിനയത്തിലേക്ക് എത്തിയിരുന്നത്. നടി ലിസിയുടെ മകളും നടി ശ്രുതി ലക്ഷമിയുടെ സഹോദരിയുമാണ് ശ്രീലയ. സീരിയലിൽ സജീവമായ ശ്രീലയ അഭിനയ ജീവിതം തുടങ്ങിയത് സിനിമയിലുടെയായിരുന്നു. കുട്ടിയും കോലും എന്ന സിനിമയിലാണ് നടി ആദ്യം അഭിനയിച്ചത്. പിന്നീട് പല സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയിലിൽ സജീവമാവുകയായിരുന്നു.

മഴവിൽ മനോരമയിലെ ഭാഗ്യദേവത എന്ന സീരിയലിലുടെയാണ് ശ്രീലയ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. പിന്നാലെ കൺമണി, മൂന്നുമണി എന്നീ സീരിയലുകളിലും നായികയായി ശ്രീലയ അഭിനയിച്ചു. ശ്രുതി ലക്ഷ്മിയുടെ ഏക സഹോദരിയാണ് ശ്രീലയ. 2017ലാണ് താരം ആദ്യമായി വിവാഹിതയായത്. ഇയക്കുവെച്ച് വിവാഹബന്ധം വേർപെടുത്തിയ താരം ഇപ്പോൾ വീണ്ടും വിവാഹിതയായിരിക്കുകയാണ്.

താരത്തിന്റെ രണ്ടാം വിവാഹം കഴിഞ്ഞതിന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. ബഹ്റനിൽ സ്ഥിര താമസമാക്കിയ റോബിനാണ് ശ്രീലയയുടെ വരൻ. നിരവധിപ്പേരാണ് ആശംസകളറിയിച്ചെത്തുന്നത്.