3 ലക്ഷം രൂപയുടെ തിരിമറി: മെത്രാനെതിരേ ക്രിമിനൽ കേസ്

കൊല്ലം: കൊല്ലം ബിഷപ്പായിരുന്ന സ്റ്റാൻലി റോമനെതിരേ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 3 ലക്ഷം രൂപയുടെ തിരിമറിയുമായി ബന്ധപ്പെട്ടാണ്‌ കേസ്. പോലീസിനോട് കേസെടുക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. വിശ്വാസികളേ മൂന്ന് ലക്ഷം രൂപ പറ്റിച്ച സംഭവത്തിലാണ് മുൻ മെത്രാൻ റവ. സ്റ്റാൻലി റോമനേയും ഫാ ജോർജ് റിബെയ്റോയെയും പ്രതികളാക്കി പരാതി പോലീസിന് ലഭിച്ചത്.

സ്റ്റാൻലി റോമൻ സമീപ ദിവസം ബിഷപ്പ് പദവിയിൽ നിന്നും വിരമിച്ചിരുന്നു. പുതിയ മെത്രാന്റെ സ്ഥാനാരോഹണം നറ്റക്കാനിരിക്കെയാണ്‌ വലിയ മെത്രാൻ ക്രിമിനൽ കേസിൽ പെടുന്നത്. ബിഷപ്പ് ജെറോം,  നഗർ കൊല്ലം രൂപതാ മെത്രാനും മറ്റ് ആറ് പേരും അടങ്ങുന്ന ഒരു ട്രസ്റ്റിന്റെ ഭരണത്തിൽ ആണെന്നാണ് വിശ്വാസികളേ കബളിപ്പിച്ചിരുന്നു. അത് ഒരു ട്രസ്റ്റല്ല! ബിഷപ്പ് ജെറോം ട്രസ്റ്റ് എന്നത് പേരിൽ മാത്രം! ചാരിറ്റബിൾ സൊസൈറ്റിയായിട്ട് രജിസ്റ്റർ ചെയ്ത ഒരു സംഘടന മാത്രമാണത്. ഇതിന്റെ പേരിൽ സ്വന്തം സ്ഥാപനത്തിലേക്ക് സാമ്പത്തിക തിരിമറികൾ നടത്തി എന്നും വിശ്വാസികളുടെ പണം എടുത്തു എന്നും കേസിൽ ഉണ്ട്. ഇതുമായി കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും എന്ന് നിയമ നടപടിക്ക് നേതൃത്വം നല്കുന്ന അഡ്വ. ബോറീസ് പോൾ പറഞ്ഞു. ക്രൈം നമ്പർ 838/2018 പ്രകാരമാണ്‌ വലിയ പിതാവിനെതിരേ കേസ്.

അർ ഹതയില്ലാതെ പണം പിടുങ്ങിയവരുടെ കൂടെ ദൈവം ഇല്ലെന്നും അതിനു തെളിവാണ്‌ ഈ കേസെന്നും അഡ്വ ബോറീസ് പറഞ്ഞു. പുതുതായി സ്ഥാനം ഏറ്റെടുക്കുന്ന മെത്രാന്‌ ഇത് വലിയ മുന്നറിയിപ്പാണെന്നും നിയുക്ത മെത്രാൻ എല്ലാം പരിശോധിക്കണെന്നും വലിയ മെത്രാനേ സംരക്ഷിച്ചാൽ ദുഖിക്കും എന്നും വ്യക്തമാക്കി. എന്തായാലും വലിയ മെത്രാൻ വിശ്രമ ജീവിതത്തിലേക്ക് പോകുന്നത് കൈ നിറയെ കേസും കോടതിയിൽ വിചാരണകളുമായിട്ടാണ്‌.