തിരുവനന്തപുരം ലുലുമാളിനെതിരേ സുപ്രീം കോടതിയിൽ നിർണായക നീക്കം, ഹർജി ഫയലിൽ സ്വീകരിച്ചു

ഇന്ത്യയിലെ ഏറ്റവും വലിയ മാൾ ആയ തിരുവന്തപുരം ലുലു മാൾ ഡിസംബർ 17നു ഉല്ഘാടനം ചെയ്യുമ്പോൾ അപ്രതീക്ഷിതമായി ലുലുവിനെതിരേ സുപ്രീം കോടതിയിൽ നീക്കം. 2000 കോടി രൂപ ചിലവിൽ പണിയുന്ന ലുലു മാളിനു വേണ്ടി മുഖ്യമന്ത്രി മുതൽ കേന്ദ്ര മന്ത്രിമാരും ബിജെപി നേതാക്കളും എല്ലാം കൈ കോർക്കുമ്പോൾ ആണ്‌ ലുലു മാൾ നിർമ്മാണം തീര ദേശ നിയമം ലംഘിച്ചെന്ന ഹരജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചത്.

കൊല്ലം സ്വദേശിയായ എംകെ സലീമാണ് ഹർജിക്കാരൻ, ഹൈക്കോടതിയിൽ നേരത്തെ എംകെ സലീം വിഷയത്തിൽ ഒരു വക്കീലിന്റെയും സഹായമില്ലാതെ ഹർജി നൽകിയിരുന്നു. പക്ഷെ ഹൈക്കോടതി അദ്ദേഹം നൽകിയ ഹർജി പരി​ഗണിക്കാതെ ലുലുമാളിന് അനുകൂലമായ വിധി പ്രസ്താവം നടത്തുകയും ചെയ്തു. ​ഗവൺമനെ്‍റ് ഉദ്യോ​ഗസ്ഥർ, തിരുവനന്തപുരം ജില്ലാ കളക്ടർ എന്നിവർ ഈ കേസുമായി ബന്ധപ്പെട്ട് അവരുടെ മുൻനിലപാടിന് വിരുദ്ധമായ വ്യാജ സത്യവാങ്മൂലം ഹൈക്കോടതിയിൽ അവതരിപ്പിച്ചിരുന്നു. ഇതെല്ലാം രേഖകളാണ്. എംകെ സലീമെന്ന സാധരണക്കാരനായ മനുഷ്യനോട് വലിയ അഭിഭാഷകർ‌ ഏറ്റുമുട്ടിയപ്പോൾ അവർ ജയിക്കുകയായിരുന്നു. ഇപ്പോൾ എംകെ സലീം റിട്ടയർഡ് ജഡ്ജിമാരെ പാനലിൽ ഉൾപ്പെടുത്തി സുപ്രീംകോടതിയിൽ വിഷയത്തിൽ ഹർജി ഫയൽ ചെയ്തു.

തിരുവനന്തപുരത്തെ ആക്കുളം കായലിന്റെ ഏറ്റവും പ്രധാന കൈവഴിയായ പാർവതി പുത്തനാർ ലുലുമാൾ നിർമാണത്തിനുവേണ്ടി കൈയ്യറിയെന്ന് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. ഉൾനാടൻ ജല​ഗതാ​ഗത വകുപ്പ് ഈ കെട്ടിടം നിർമ്മിക്കുന്നതിനെതിരെ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഈ മെമ്മോ നിലവിലിരിക്കെത്തന്നെ ലുലുമാൾ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയും മാൾ നിർമ്മിക്കുകയും ചെയ്തെന്ന് എംകെ സലീം ചൂണ്ടിക്കാട്ടി. ഈ പ്രദേശം സിആർസ്ഡ് 3 പരിധിയിൽപ്പെടുന്നതാണെന്ന് വ്യക്തമായി ബോധിപ്പിച്ചിരുന്നു.

സിആർസഡ് പരിധിയിൽ വരുന്ന മൂന്ന് ഫ്ലാറ്റുകൾ കൊച്ചിയിൽ പൊളിച്ചു മാറ്റിയിരുന്നു. കേരള എൻ‌വിയോൺമെന്റ് അതോറിറ്റി ഇത് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. സ്റ്റേറ്റ് എൻവിയോൺമെന്റ് അതോറിറ്റിക്ക് ഒരു മാൾ നിർമ്മിക്കാൻ ഒന്നരലക്ഷം ചതുരശ്ര മീറ്റർ മാത്രമേ അധികാരം നൽകാനാവൂ.അങ്ങനെ നിയമം നിലവിലിരിക്കെയാണ് തിരുവനന്തപുരം ലുലുമാളിന് രണ്ട് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി നാലൂറിലധികം സ്ക്വയറിലധികം മാൾ നിർമ്മിക്കാൻ‌ അനുവാദം നൽകിയത്. ഇത് നിയമത്തിന്റെ ന​ഗ്നമായ ലംഘനമാണ്. ദേശീയ പാതയിൽ നിന്ന് ആറു മീറ്റർ മാറി മാത്രമേ കെട്ടിടം നിർമ്മിക്കാൻ പാടൊള്ളു ഈ നിയമവും ലുലുമാൾ പീലിച്ചിട്ടില്ലെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഒരു സർവീസ് റോഡുപോലും ലുലുമാൾ നിർമ്മിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.