ചണ്ഡിഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ എഎപി വിജയിച്ചെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി. വിവാദമായ ചണ്ഡിഗഡ് മേയര്‍ തിരഞ്ഞെടുപ്പിലെ ഫലം റദ്ദാക്കി സുപ്രീംകോടതി. മേയര്‍ തിരഞ്ഞെടുപ്പില്‍ എഎപി സ്ഥാനാര്‍ഥി കുല്‍ദീപ് കുമാര്‍ വിജയിച്ചതായി സുപ്രീംകോടതി പ്രഖ്യാപിച്ചു.

ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വരണാധികാരിയായിരുന്ന ബിജെപി നേതാവ് അനില്‍ മാസിക്കെതിരെ നടപടിക്കും കോടതി നിര്‍ദേശിച്ചു. ബാലറ്റ് അസാധുവാക്കാന്‍ വരണാധികാരി ശ്രമിച്ചതായി കോടതി ചൂണ്ടിക്കാട്ടി.