പത്താം ക്‌ളാസിൽ മാർക്ക് കുറഞ്ഞതിൽ വിഷമം ഉണ്ടോ..? ഒട്ടും വേണ്ട. മാർക്ക് ലിസ്റ്റ് പങ്കിട്ട് സുരേഷ് പിള്ള

മുപ്പത് വർഷം മുൻപത്തെ എസ്എസ്എൽസി പരീക്ഷയുടെ മാർക്ക് ലിസ്റ്റ് സോഷ്യൽ മീഡിയയിലൂടെ പങ്കിട്ട് ഷെഫ് സുരേഷ് പിള്ള. എസ്എസ്എൽഎസി ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുപ്പത് വർഷം മുൻപുള്ള തൻറെ എസ്എസ്എൽഎസി സർട്ടിഫിക്കറ്റിൻറെ ചിത്രം പങ്കിട്ടത്.

പത്താം ക്‌ളാസിൽ മാർക്ക് കുറഞ്ഞതിൽ വിഷമം ഉണ്ടോ..? ഒട്ടും വേണ്ട…! കൂടി പോയാൽ ഇഷ്ടപെട്ട വിഷയമോ, നല്ല കോളേജോ കിട്ടില്ലായിരിക്കും. ഇനിയാണ് ശെരിക്കുമുള്ള പഠനം.. അത് നന്നായി നോക്കിയാൽ മതി’.NB: വീട്ടിൽ മകൾ പത്താം ക്‌ളാസ്സ് ഫലം കാത്തിരിക്കുകയാണ് ( ICSE) അവിടെ മാർക്ക് കുറഞ്ഞാൽ യുദ്ദം ആയിരിക്കും മെന്നാണ് കുറിപ്പിനോടൊപ്പം എഴുതിയിരിക്കുന്നത്

കൊല്ലം ചവറ സ്വദേശിയായ സുരേഷ് പിള്ള വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം പാതിവഴിയിൽ ഉപേക്ഷിച്ച് സെക്യൂരിറ്റി ജോലിക്കാരനായാണ് തൻറെ ജീവിതം ആരംഭിക്കുന്നത്. പിന്നീട് വിവിധ ഹോട്ടലുകളിൽ ഷെഫായി കരിയറിൽ മുന്നോട്ട് പോയ അദ്ദേഹം ഇന്ന് ലോകമെമ്പാടുമുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളിലെ രുചിയുടെ രാജാവായി.

ഇന്ന് സ്വന്തമായി റെസ്റ്റോറൻറും ബെൻസ് കാറുമടക്കം നേടിയ അദ്ദേഹം സമൂഹമാധ്യമങ്ങളിലെ ഏറ്റവുമധികം ജനപ്രീതിയുള്ള വ്യക്തികളിൽ ഒരാൾ കൂടിയാണ്. ‘ സ്നേഹം വാരി വിതറുന്ന’ ഷെഫ് സുരേഷ് പിള്ളയുടെ ഫിഷ് നിർവാണ അടക്കമുള്ള വിഭവങ്ങൾക്ക് ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളും വരെ ആരാധകരായിട്ടുണ്ട്.