മുംബൈയിലെ പബില്‍ റെയ്​ഡ്​; സുരഷ്​ റെയ്​നയും സൂസന്നെ ഖാനുമുള്‍പ്പെടെ 34 പേര്‍ അറസ്റ്റില്‍

മുംബൈ: നഗരത്തിലെ ഡ്രാഗണ്‍ഫ്‌ലൈ ക്ലബില്‍ നടന്ന റെയ്?ഡില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന, ഗായകന്‍ ഗുരു രണ്‍ധാവ, ബോളിവുഡ് താരം സൂസന്ന ഖാന്‍ എന്നിവരടക്കമുള്ള പ്രമുഖര്‍ അറസ്റ്റിലായി. കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചതിനായിരുന്നു അറസ്റ്റ്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. മുംബൈ ക്ലബിലെ ഏഴ് സ്റ്റാഫുകളടക്കം 34 പേര്‍ അറസ്റ്റിലായി.കോവിഡ് ചട്ടങ്ങള്‍ പാലിക്കാത്തതിനും അനുവദിച്ച സമയത്തിനപ്പുറം പബ് പ്രാവര്‍ത്തിച്ചതിനെത്തുടര്‍ന്നുമാണ് നടപടിയെന്ന് സാഹര്‍ പൊലീസ് സ്‌റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബ്രിട്ടനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ഞായറാഴ്ചയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ മുനിസിപാലിറ്റികളില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചത്.
പുതുവത്സരാഘോഷങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഡിസംബര്‍ 22 മുതല്‍ ജനുവരി അഞ്ച്? വരെ സംസ്ഥാനത്ത് പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്താന്‍ പോകുകയാണ് സര്‍ക്കാര്‍.