അധ്യാപകന്‍ മോശമായി പെരുമാറി, പ്രധാനമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കി 500 വിദ്യാര്‍ഥികള്‍

ഹരിയാന. കോളേജ് അധ്യാപകനെതിരെ പരാതിയുമായി 500 വിദ്യാര്‍ഥികള്‍. ചൗധരി ദേവിലാല്‍ സര്‍വകലാശാലയിലെ അധ്യാപകനെതിരെയാണ് വിദ്യാര്‍ഥികളുടെ പരാതി. പ്രധാനമന്ത്രി നരേന്ദ്രമോദി, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ എന്നിവര്‍ക്കാണ് 500 വിദ്യാര്‍ഥികള്‍ പരാതി നല്‍കിയത്.

ആരോപണ വിധേയനായ അധ്യാപകനെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യണമെന്ന് പരാതി റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നുമാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. അധ്യാപകന്‍ പരിധിവിട്ട പെരുമാറ്റത്തിലൂടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് വിദ്യാര്‍ഥിനികളുടെ പരാതി.

വിദ്യാര്‍ഥിനികളെ ഓഫീസിലേക്ക് വിളിപ്പിച്ച ശേഷം ശുചിമുറിയില്‍ കൊണ്ടുപോയി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്തതായി വിദ്യാര്‍ഥിനികള്‍ പരാതിയില്‍ പറയുന്നു. പ്രഫസര്‍ക്കെതിരെ പ്രതിഷേധിക്കാന്‍ പലതവണ തയ്യാറെടുത്തെങ്കിലും മോശം അനന്തര ഫലങ്ങളുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥിനികള്‍ പരാതിയില്‍ പറയുന്നു.