അഞ്ചുവർഷത്തെ പ്രണയം , അവൾക്ക് പ്രണയമല്ല വേണ്ടത് പണം , സഹിക്കാനാകാതെ അവൻ പോയി

അഞ്ചുവർഷം പ്രാണനെ പോലെ പ്രണയിച്ച പെൺകുട്ടി ചതിച്ചതോടെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ ഗുരുതര ആരോപണവുമായി സുഹൃത്തുക്കളും വീട്ടുകാരും രംഗത്ത്‌ എത്തുകയാണ്.തിരുവനന്തപുരം നെയ്യാറ്റിൻകര വഴുതൂരിൽ ആണ് സംഭവം. ധനുവച്ചപുരം വിടിഎം nss കോളേജ് വിദ്യാർത്ഥി 23 കാരനായ മിഥു മോഹനാണ് പ്രണയിച്ച പെൺകുട്ടി ചതിച്ചു എന്ന് വെളിപ്പെടുത്തി കൊണ്ട് ആത്മഹത്യാ കുറിപ്പ് എഴുതി വച്ച് ജീവനൊടുക്കിയത് . ഇപ്പോൾ മിഥു മോഹന്റെ മരണത്തിൽ യുവതിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തുകയാണ് സുഹൃത്തുക്കളും വീട്ടുകാരും.

ബാഡ്മിന്റണിലും ആർച്ചറിയും ​ദേശീയ തലത്തിൽ കഴിവ് തെളിയിച്ച യുവാവിനെ വിവാഹ വാ​ഗ്ദാനം നൽകി യുവതി പറ്റിച്ചെന്നും മൂന്ന് ലക്ഷം രൂപ കൈക്കലാക്കിയെന്നും അവർ ആരോപിക്കുന്നു. യുവാവിന്റെ ആത്മഹത്യ കുറിപ്പും മറ്റു തെളിവുകളും ചേർത്ത് ബന്ധുക്കൾ നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പണത്തിന് പുറമെ മാല, ലാപ്ടോപ്പ്, ഐ ഫോൺ എന്നിവയും വാങ്ങി നൽകിയിരുന്നതായി ഇവർ നൽകിയ പരാതിയിൽ പറയുന്നു.

പിജി വിദ്യാർത്ഥിയായിരുന്ന മിഥുവും പെൺകുട്ടിയും ഒരേ കോളേജിലായിരുന്നു പഠിച്ചത്. യുവാവുമായി അഞ്ചുവർഷം പ്രണയത്തിലായിരുന്ന യുവതിക്കെതിരെയാണ് വീട്ടുകാർ പരാതി നൽകിയത്. യുവാവിന്റെ ആത്മഹത്യ കുറിപ്പിലും യുവതിക്കെതിരെ പരാമർശമുണ്ട്. വഴുതൂർ സ്വദേശിയാണ് മിഥു മോഹൻ. യുവതിക്കും കുടുംബത്തിനുമെതിരേ ആത്മഹത്യ പ്രേരണ അടക്കമുള്ള കുറ്റങ്ങളാണ് യുവാവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നത്.

നീതി ആവശ്യപ്പെട്ട് സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളും പങ്കുവച്ചിട്ടുണ്ട്. യുവാവിനേ ആത്മ​ഹത്യക്ക് തള്ളിവിട്ടതിൽ യുവതിക്കും അമ്മയ്‌ക്കും പങ്കുണ്ടെന്നാണ് ഇവരുടെ പരാതിയിൽ പറയുന്നത്. രണ്ടാം തീയതി ആത്മഹത്യ ചെയ്യുന്നതിന് മുൻപും മിഥും യുവതിയുമായി സംസാരിച്ചിരുന്നു. ഇതിന്റെ ഡിജിറ്റൽ തെളിവുകളും കുറിപ്പുകളും വീട്ടുകാർ പോലീസിന് നൽകിയിരുന്നു.

അതേസമയം, പ്രണയ പക പലരുടെയും പ്രാണനെടുക്കുന്നതും ജീവിതം തന്നെ ഇല്ലാതാക്കുന്നതുമായ നിരവധി വാർത്തകൾ ആണ് നാം കേട്ടിരിക്കുന്നതും.പ്രണയിച്ച് പിരിഞ്ഞവർ പരസ്പരം കൊന്ന് പ്രതികാരം തീർക്കുന്ന നാടായി കേരളം മാറിക്കഴിഞ്ഞു.ഇന്നത്തെ കാലത്ത് പ്രണയപക പലരുടെയും ദാരുണാന്ത്യത്തിലാണ് കലാശിക്കുന്നത്. എല്ലാം നഷ്ടപ്പെട്ടെന്നു കരുതി നിരാശയിലാണ്ടു പോകുന്നവര്‍ മുതല്‍ ജീവിതം അവസാനിപ്പിക്കുന്നവരെയും ജീവന്‍ എടുക്കുന്നവരെയും വരെ പ്രണയ പരാജയം സൃഷ്ടിക്കുന്നു. പ്രിയപ്പെട്ട ഒരാള്‍ നമ്മെ ഉപേക്ഷിച്ച് പോകുമ്പോൾ ദുഃഖവും നിരാശയും ഉണ്ടാകും. പക്ഷേ, അതിൽനിന്ന് പുറത്തു കടന്ന് ജീവിതത്തിൽ കൂടുതൽ വാശിയോടെ മുന്നേറുകയാണ് വേണ്ടത്. അതല്ലാതെ പ്രതികാരം കൊണ്ട് ജീവിതത്തെ ഇല്ലാതാക്കുകയല്ല.